വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി ആക്രമണം: പ്രതി അറസ്റ്റിൽ
വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി കുടുംബാംഗങ്ങളെ ആക്രമിച്ച കേസിൽ യുവാവിനെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.
പേരൂർ അമ്പല കോളനി ഭാഗത്ത് പടിഞ്ഞാട്ട് വീട്ടിൽ ജോസഫിന്റെ മകൻ ജിതിൻ ജോസഫ് (30) ആണ് അറസ്റ്റിലായത്.
2026 ഏപ്രിൽ 27-ന് രാത്രി 9.30ഓടെ ഓട്ടോറിക്ഷയിൽ എത്തിച്ചേർന്ന പ്രതികൾ ആവലാതിക്കാരന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി വീട്ടുമുറ്റത്ത് ഇരുന്ന് സിഗരറ്റ് വലിച്ചതിനെതിരെ ആവലാതിക്കാരൻ ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം പ്രതികൾ അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തുകയും ആക്രമണം നടത്തുകയും ആയിരുന്നു.
ഒന്നും രണ്ടും പ്രതികൾ ചേർന്ന് ആവലാതിക്കാരനെ കൈകൊണ്ട് തലക്കടിച്ച് നിലത്ത് വീഴ്ത്തി പരിക്കേൽപ്പിക്കുകയും ആവലാതിക്കാരന്റെ അമ്മയെ വിറക് കമ്പ് കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും തടസ്സം പിടിക്കാൻ എത്തിയ ഭാര്യയെ കൈകൊണ്ട് അടിക്കുകയും ചെയ്തു.
ഏറ്റുമാനൂർ പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ട്.
അറസ്റ്റിലായ ജിതിൻ ജോസഫിനെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻഡ് ചെയ്തു.
പ്രതി മുൻപും വിവിധ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം, മോഷണം, ആക്രമണം, ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്.


0 Comments