അംബാസഡർ കാറുടമകളുടെ കൂട്ടായ്മയായ ആംബ്രോക്സ് കോട്ടയം സംഘടിപ്പിക്കുന്ന ഹൈറേഞ്ച് റൈഡ് മെയ്ദിനത്തിൽ നടക്കും.


അംബാസഡർ കാറുടമകളുടെ കൂട്ടായ്മയായ ആംബ്രോക്സ് കോട്ടയം സംഘടിപ്പിക്കുന്ന ഹൈറേഞ്ച് റൈഡ്  മെയ്ദിനത്തിൽ നടക്കും. 

മുണ്ടക്കയം മുതൽ ഹൈറേഞ്ച് റോഡിലൂടെ ഏകദേശം 50 കിലോമീറ്റർ ദൂരത്തിലാണ് ഈ റൈഡ് സംഘടിപ്പിച്ചിരിക്കുന്നത്. മലയോരവിനോദസഞ്ചാരകേന്ദ്രങ്ങളായ കുട്ടിക്കാനം, ഏലപ്പാറ, പരപ്പ്,ലൂസിഫർ പള്ളി എന്നിവ കടന്ന് റൈഡ് വാഗമണ്ണിൽ സമാപിക്കും.


ഹൈറേഞ്ച്  റൈഡിന്റെ ഫ്ലാഗ് ഓഫ്  പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ മേയ് 1 വെള്ളിയാഴ്ച്ച  രാവിലെ 9 ന് മുണ്ടക്കയം ബൈപ്പാസ് റോഡിലുള്ള സെൻറ് ജോസഫ്സ്  ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് സമീപം  നിർവഹിക്കും. 
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്നായി വിവിധ കാലത്ത് ഇറങ്ങിയ 50 ലേറെ  അംബാസഡർ കാറുകൾ പ്രകൃതി രമണീയമായ ഈ മലയോര പാതയിലൂടെയുള്ള ഹൈറേഞ്ച്  റൈഡിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


അംബാസഡർ കാറുടമകളുടെ  വാട്സ്ആപ്പ് കൂട്ടായ്മയായ ആംബ്രോക്സ് 2019 ലാണ്  രൂപീകരിച്ചത്.കേവലം  വാഹന ഉടമകളുടെ കൂട്ടായ്മ എന്നതിലുപരി സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സംഘടനയായി ആംബ്രോക്സ് പ്രവർത്തിച്ചു വരുന്നു. കോവിഡ് കാലം മുതൽ നിരവധി കാരുണ്യ പ്രവർത്തനങ്ങളിൽ സംഘടന സജീവമായി പങ്കെടുത്തിട്ടുണ്ട്.കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ വൈക്കം കായലോരത്ത് അംബാസഡർ കാറുകളുടെ  മഹാസംഗമം ആംബ്രോക്സ് സംഘടിപ്പിച്ചിരുന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments