ബി.ജെ.പിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് സി.പി.ഐ തൊടുപുഴ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രാദേശിക ജാഥകള്‍ സംഘടിപ്പിക്കും.
വണ്ണപ്പുറം, കുമാരമംഗലം, കരിങ്കുന്നം, കോടിക്കുളം, ഏഴല്ലൂര്‍, മുള്ളരിങ്ങാട്, ഉടുമ്പന്നൂര്‍, കരിമണ്ണൂര്‍, മണക്കാട്, ഇടവെട്ടി, തൊടപുഴ വെസ്റ്റ്, തൊടുപുഴ നോര്‍ത്ത് തുടങ്ങി 12 ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലും പ്രാദേശിക ജാഥകള്‍ സംഘടിപ്പിക്കും. വണ്ണപ്പുറം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.പി ഹംസ ക്യാപ്റ്റനും എം.കെ ബിജു വൈസ് ക്യാപ്റ്റനും കെ.കെ ബിനോയി ഡയറക്ടറുമായിട്ടുള്ള ജാഥ തിങ്കളാഴ്ച്ച ചീങ്കല്‍ സിറ്റിയില്‍ നിന്ന് പര്യടനം കുറിച്ച് കാളിയാറില്‍ സമാപിക്കും.
തിങ്കളാഴ്ച്ച രാവിലെ ചീങ്കല്‍സിറ്റിയില്‍ മണ്ഡലം സെക്രട്ടറി വി.ആര്‍ പ്രമോദ് ഉദ്ഘാടനം ചെയ്യുന്ന ജാഥയുടെ സമാപന സമ്മേളനം കാളിയാറില്‍ ജില്ലാ കൗണ്‍സിലംഗം മുഹമ്മദ് അഫ്സല്‍ ഉദ്ഘാടനം ചെയ്യും. സി.പി.ഐ കുമാരമംഗലം ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ജാഥ 12ന് പുതുച്ചിറയില്‍ നിന്ന് ആരംഭിച്ച് പാറ ജംഗ്ഷനില്‍ സമാപിക്കും.
എ.എ റഹിം ക്യാപ്റ്റനും ശോഭന സോമന്‍,ടി.പി ഹരിദാസ് എന്നിവര്‍ വൈസ് ക്യാപ്റ്റന്മാരും വി.വി ജോസഫ് ഡയറക്ടറുമായിട്ടുള്ള ജാഥ ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ ഉദ്ഘാടനം ചെയ്യും. ജാഥയുടെ സമാപന ഉദ്ഘാടനം പാറ ജംഗ്ഷനില്‍ മണ്ഡലം സെക്രട്ടറി വി.ആര്‍ പ്രമോദ് നിര്‍വഹിക്കും.
കെ.ആര്‍ സാല്‍മോന്‍ ക്യാപ്റ്റനും മായാ ശിവദാസ് വൈസ് ക്യാപ്റ്റനും ഇ.വി സതീശന്‍ ഡയറക്ടറുമായിട്ടുള്ള മുള്ളരിങ്ങാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജാഥ 14ന് പട്ടയക്കുടിയില്‍ നിന്നും ആരംഭിച്ച് മുള്ളരിങ്ങാട് സമാപിക്കും.
ജാഥയുടെ ഉദ്ഘാടനം മണ്ഡലം സെക്രട്ടറി വി.ആര്‍ പ്രമോദ് നിര്‍വഹിക്കും. സമാപന സമ്മേളനം ജില്ലാ കൗണ്‍സിലംഗം പി.പി ജോയി ഉദ്ഘാടനം ചെയ്യും.
.png)



0 Comments