ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്ലാസ് മുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു.



 ഇടുക്കി  അണക്കരയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്ലാസ് മുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടന്മേട് പൊലീസാണ് അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്.  

 സംഭവത്തെത്തുടർന്ന് ഒരു മാസത്തേയ്ക്ക് അവധിയിൽ പ്രവേശിക്കാൻ പി ടി എ അധ്യാപകനോട് നിർദേശിച്ചു. ഇക്കാലയളവിൽ പകരം താത്കാലിക അധ്യാപകനെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. തൊട്ടടുത്തുള്ള കുട്ടിയോട് അധ്യാപകനെക്കുറിച്ച് സംസാരിച്ചതിനെ കളിയാക്കലായി തെറ്റിദ്ധരിച്ചാണ് അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതെന്നാണ് കുട്ടിയുടെ മൊഴി. 

 ചൂരൽ ഉപയോഗിച്ച് പലതവണ തല്ലിയ ശേഷം ക്ലാസ് മുറിയിൽ മുട്ടിൽ നിർത്തി കാലിൽ ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തു. ഇതിനുപുറമെ വയറിന് ചവിട്ടിയതായും കുട്ടിയുടെ പരാതിയിൽ പറയുന്നുണ്ട്. സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷമാണ് കുട്ടി ക്രൂരമായ മർദ്ദനവിവരം മാതാപിതാക്കളോട് തുറന്നുപറഞ്ഞത്. 


ശരീരമാസകലം പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. തുടർന്ന് വണ്ടന്മേട് പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, കുട്ടിയെ മർദിച്ചിട്ടില്ലെന്നാണ് ആരോപണവിധേയനായ അധ്യാപകന്റെ വിശദീകരണം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളിലെ മറ്റ് കുട്ടികൾക്കായി സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ പ്രത്യേക കൗൺസിലിംഗ് നൽകുമെന്നും അറിയിച്ചിട്ടുണ്ട്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments