കൊല്ലം കടയ്ക്കലിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പതിനാലുകാരൻ മരിച്ചു. കടയ്ക്കൽ മുകുന്നേരി പാലയ്ക്കൽ പുതുവിള പുത്തൻവീട്ടിൽ പരേതനായ സി.രാജു സിന്ധ്യ പി.നായർ ദമ്പതികളുടെ മകൻ നവനീത് ആർ.എസ് നായർ (14) ആണ് മരിച്ചത്. അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്പോഴാണ് അപകടം. മടത്തറ കടയ്ക്കൽ റോഡിൽ പാങ്ങലുകാട് അമ്പാടി ജംഗ്ഷനിൽ ഇന്ന് രാവിലെയാണ് സംഭവം.
സ്വകാര്യ ബസ് ഇവരെ മറികടക്കുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ നവനീതിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. ഉടനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നവനീതിന്റെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
അപകടത്തിൽ സിന്ധ്യയ്ക്കു നിസാര പരിക്കേറ്റു. സംഭവത്തിൽ കടയ്ക്കൽ പോലീസ് കേസെടുത്തിട്ടുണ്ട്. കടക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് നവനീത്. സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയാണ് സിന്ധ്യ .
70 12 23 03 34
.jpg)


0 Comments