മാധ്യമങ്ങളിൽ വൈറലായി പാലാ കരൂരിലെ ഇളപൊഴുത് തോട് ..... ഇവിടെ റീൽസിനും ഫോട്ടോഷൂട്ടിനും തിരക്കേറുന്നു..... ഇളപൊഴുത് തോട് പശ്ചാത്തലമായി ചിത്രീകരിച്ച രണ്ട് റീൽസുകൾ ഈ വാർത്തയോടൊപ്പം




മാധ്യമങ്ങളിൽ വൈറലായി പാലാ കരൂരിലെ  ഇളപൊഴുത് തോട് ..... ഇവിടെ റീൽസിനും ഫോട്ടോഷൂട്ടിനും തിരക്കേറുന്നു..... ഇളപൊഴുത് തോട് പശ്ചാത്തലമായി ചിത്രീകരിച്ച രണ്ട് റീൽസുകൾ ഈ വാർത്തയോടൊപ്പം

ബിജു തോമസ്

മഴക്കാലത്ത് നുരയും പതയും നിറഞ്ഞൊഴുകുന്ന ഇളപൊഴുത് തോടിന്റെ മനോഹാരിത മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയതോടെ ഇവിടേക്ക് സന്ദർശകരുടെ ഒഴുക്ക്. പ്രകൃതിയുടെ ശാലീന സൗന്ദര്യം നിറഞ്ഞ തോടും പച്ചപ്പണിഞ്ഞ തീരങ്ങളും ഇപ്പോൾ റീൽസ് ചിത്രീകരണത്തിന്റെയും ഫോട്ടോഷൂട്ടുകളുടെയും പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുകയാണ്.
സാമൂഹിക മാധ്യമങ്ങളിൽ ഇളപൊഴുത് തോടിന്റെ ദൃശ്യങ്ങൾ വൈറലായതോടെയാണ്  നിരവധി പേർ ഇവിടേക്ക് എത്തിത്തുടങ്ങിയത്. തോടിൻ്റെ മറ്റപ്പള്ളി ഭാഗമാണ് റീൽസ് ഷൂട്ടിന് ഏറെ അനുയോജ്യം. 


ഇളപൊഴുത് തോടിൻ്റെ മറ്റപ്പള്ളിൽ ഭാഗത്ത്, കുറിച്ചി ഹോമിയോ മെഡിക്കൽ കോളജ് വിദ്യാർത്ഥിനി ജ്യോതിക . കെ . കർത്തായെ (ദേവൂട്ടി ) മോഡലാക്കി മാധ്യമ പ്രവർത്തകൻ സുനിൽ പാലാ സംവിധാനം ചെയ്ത രണ്ട് റീൽസുകൾ ഇവിടെ കാണാം👇👇👇




തോടിന്റെ കരകളെ തഴുകിയെത്തുന്ന തെളിനീരും ഇരുകരകളിലെയും പച്ചപ്പും കരിമ്പാറക്കല്ലുകളും മഴക്കാലത്തെ കുളിർമയും ചേർന്നൊരുക്കുന്ന ദൃശ്യവിരുന്നാണ് സന്ദർശകരെ ഇവിടേക്ക്  ആകർഷിക്കുന്നത്.
റീൽസ് ചിത്രീകരിക്കാനായി യുവാക്കളും കുടുംബങ്ങളും ഉൾപ്പെടെ നിരവധി പേരാണ് ദിവസേന ഇവിടെ എത്തുന്നത്. പ്രകൃതിയുടെ പശ്ചാത്തലത്തിൽ വ്യത്യസ്തമായ ദൃശ്യങ്ങൾ പകർത്താനുള്ള സൗകര്യം തന്നെയാണ് ഇളപൊഴുതിനെ റീൽസ് പ്രേമികളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്.
ഇതിനൊപ്പം നവദമ്പതികളുടെ ഫോട്ടോഷൂട്ടിനുള്ള പ്രിയപ്പെട്ട ലൊക്കേഷനായും ഇളപൊഴുത് തോട് മാറിക്കഴിഞ്ഞു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments