ആകാശത്തു വെച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് മലയാളി യുവാവ്. ...സഹയാത്രികര്‍ ചേര്‍ന്ന് പിടികൂടി സിഐഎസ്എഫിന് കൈമാറി.


ആകാശത്തു വെച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് മലയാളി യുവാവ്. കൊലാലംപൂരില്‍ നിന്നും കൊച്ചിയിലേക്ക് വന്ന വിമാനത്തിലാണ് സംഭവം. അതിക്രമം കാണിച്ച പാലക്കാട് സ്വദേശി ജംഷീറിനെ സഹയാത്രികര്‍ ചേര്‍ന്ന് പിടികൂടി സിഐഎസ്എഫിന് കൈമാറി.

എമര്‍ജന്‍സി പാനലിലെ വിന്‍ഡോപാനലിലെ ഒരു പാളി അടിച്ചു പൊട്ടിച്ച ജംഷീര്‍, എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. സഹയാത്രികര്‍ യുവാവിനെ കീഴ്‌പ്പെടുത്തിയതുകൊണ്ടാണ് വന്‍ അപകടം ഒഴിവായത്.

 ഇന്നലെ രാത്രിയായിരുന്നു സംഭവം. വിമാനം ലാന്‍ഡ് ചെയ്യാന്‍ ഏതാണ്ട് അരമണിക്കൂര്‍ ശേഷിക്കെയാണ് നാടകീയ സംഭവം ഉണ്ടായത്.വിമാനത്തിന്റെ എമര്‍ജന്‍സി വിന്‍ഡോ സൈഡിലിരുന്ന യുവാവാണ് പരാക്രമം കാണിച്ചത്.

 സഹയാത്രികര്‍ കീഴ്‌പ്പെടുത്തിയ യുവാവിനെ സിഐഎസ്എഫിനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് സിഐഎസ്എഫ് ജംഷീറിനെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയിട്ടുണ്ട്. വിമാനത്തില്‍ യുവാവ് പരാക്രമം നടത്താനുള്ള കാരണം വ്യക്തമല്ല. പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments