കനത്ത മഴയെ തുടർന്ന് വട്ടവടയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് രണ്ടു പേർ മരണപ്പെട്ടു.
കൊട്ടകമ്പൂർ അമ്മൻ കോവിലിന് സമീപമാണ് ദാരണ സംഭവമുണ്ടായത്. കൊട്ടകമ്പുർ സ്വദേശിയായ ബാലകൃഷ്ണനും സഹോദരിയുമാണ് മരിച്ചത്.
ഇവർ താമസിച്ചിരുന്ന വീടിന് ( ഷെഡ്) മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഇന്ന് (ഞായർ) ഉച്ചയോടെ ആരംഭിച്ച അതിശക്തമായ മഴയെ തുടർന്നാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്.
അപകട സമയത്ത് ബാലകൃഷ്ണന്റെ ഭാര്യ ഉൾപ്പെടെ മൂന്നുപേരാണ് വീട്ടിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
70 12 23 03 34




0 Comments