വിശ്വാസത്തിന്റെ ദീപ്തിയിൽ പാലാ അന്ത്യാളം ഇടവക; വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുനാളിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു ..... 18നാണ് കൊടിയേറ്റ് ..... വീഡിയോ ഈ വാർത്ത യോടൊപ്പം



വിശ്വാസത്തിന്റെ ദീപ്തിയിൽ പാലാ  അന്ത്യാളം ഇടവക; വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുനാളിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു ..... 18നാണ് കൊടിയേറ്റ് ..... 

വിശ്വാസത്തിന്റെ ദീപ്തിയിൽ പാലാ  അന്ത്യാളം ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുനാളിന് ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ 18, 19, 20, 21 തീയതികളിലായി വിവിധ ആത്മീയ, സാംസ്കാരിക പരിപാടികളോടെയാണ് ഈ വർഷത്തെ തിരുനാൾ ആഘോഷിക്കുന്നതെന്ന് സംഘാടകർ പാലാ പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.


സെപ്റ്റംബർ 18ന് വൈകിട്ട് 4.30ന് ഇടവക വികാരി ഫാ. ജോസഫ് ചെറുകരക്കുന്നേൽ കൊടിയേറ്റ്  നിർവഹിക്കും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ലതീഞ്ഞ് എന്നിവ നടക്കും. ഫാ. റോയി മലമാക്കൽ സന്ദേശം നൽകും.

വീഡിയോ ഇവിടെ കാണാം 👇👇👇


19ന് വൈകിട്ട് അഞ്ചിന് വിശുദ്ധ കുർബാന നടക്കും. ഫാ. ജേക്കബ് കടുംതോട്ടിൽ സന്ദേശം നൽകും. വൈകിട്ട് 6.45ന് ജപമാല പ്രദക്ഷിണവും രാത്രി എട്ടിന് സ്നേഹവിരുന്നും ഉണ്ടായിരിക്കും.

പ്രധാന തിരുനാൾ 20ന്

സെപ്റ്റംബർ 20 ഞായറാഴ്ചയാണ് പ്രധാന തിരുനാൾ. രാവിലെ ഏഴിന് വിശുദ്ധ കുർബാന നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് ചെണ്ടമേളവും മൂന്നിന് കുട്ടികളെ എഴുത്തിനിരുത്തൽ ചടങ്ങും നടക്കും. 3.30ന് മത്തായി നാമധാരികളുടെ സംഗമം നടത്തും.


വൈകിട്ട് നാലിന് നടക്കുന്ന പ്രധാന തിരുനാൾ കുർബാനയ്ക്ക് പാലാ രൂപത മുൻ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ നേതൃത്വം നൽകും. വൈകിട്ട് ആറിന് തിരുനാൾ പ്രദക്ഷിണം നടക്കും. രാത്രി 7.30ന് ഗാനമേളയും ഉണ്ടായിരിക്കും.


തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി 21നും വിവിധ ആത്മീയ പരിപാടികൾ നടക്കും.

പത്രസമ്മേളനത്തിൽ ഇടവക വികാരി ഫാ. ജോസഫ് ചെറുകരക്കുന്നേൽ, അഗസ്റ്റിൻ വെള്ളിമൂഴയിൽ, അലക്സി തെങ്ങുംപള്ളിക്കുന്നേൽ, മാത്യൂസ് (സാന്റോച്ചൻ) എന്നിവർ പങ്കെടുത്തു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments