വീട്ടില്‍ വളര്‍ത്തിയിരുന്ന കുതിരയെ ഇരുമ്പു ചങ്ങല കഴുത്തില്‍ കുരുങ്ങി ചത്ത നിലയില്‍ കണ്ടെത്തി.



 വീട്ടില്‍ വളര്‍ത്തിയിരുന്ന കുതിരയെ കയ്യാലക്കെട്ടില്‍ നിന്ന് വീണ്, ബന്ധിച്ചിരുന്ന ഇരുമ്പു ചങ്ങല കഴുത്തില്‍ കുരുങ്ങി ചത്ത നിലയില്‍ കണ്ടെത്തി. 

വാഴക്കുളം – കല്ലൂര്‍ക്കാട് റോഡരികില്‍, വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് കുതിര കയ്യാലക്കെട്ടില്‍ തൂങ്ങിക്കിടക്കുന്നത് പ്രദേശവാസികള്‍ കണ്ടത്. കല്ലൂര്‍ക്കാട് നിന്ന് അഗ്‌നി രക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. 


തൊടുപുഴ മണക്കാട് സ്വദേശികള്‍ വാടകയ്‌ക്കെടുത്തിരുന്ന വീടിന്റെ മുറ്റത്തോടു ചേര്‍ന്ന ഷെഡിലാണ് രണ്ടു കുതിരകളെ ബന്ധിച്ചിരുന്നത്. അതിലൊന്നാണ് ചത്തത്. ബന്ധിച്ചിരുന്ന ഇരുമ്പു ചങ്ങല അഴഞ്ഞ്‌ തൊട്ടു ചേര്‍ന്നുള്ള കയ്യാലക്കെട്ടിലൂടെ കുതിര പുറത്തെ താഴ്ചയുള്ള ഭാഗത്തേക്ക് ചാടിയാണ് അപകടമുണ്ടായത്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments