സ്കന്ദഷഷ്ഠി ഉത്സവത്തിന് കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തയാറെടുപ്പുകൾ പൂർത്തിയായി. ഞായറാഴ്ചയാണു ദർശന പ്രധാനമായ സ്കന്ദഷഷ്ഠി. ഇതോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾക്ക് പുലർച്ചെ നാലിനു തുടക്കമാകും. നിർമാല്യ ദർശനത്തോടെ ആരംഭിക്കുന്ന ചടങ്ങുകൾ ഉച്ചയ്ക്ക് സ്കന്ദഷഷ്ഠി പൂജയോടെയാണു സമാപിക്കുക.
നിർമാല്യ ദർശനത്തിനുശേഷം അഞ്ചിന് ഗണപതി ഹോമവും ഉഷഃപൂജയും നടക്കും. ആറിന് എതൃത്ത പൂജയും എതൃത്ത ശ്രീബലിയും. 11ന് നവകലശ പൂജയ്ക്ക് തുടക്കമാകും. പന്തീരടി പൂജയ്ക്കു ശേഷം 12 മുതൽ ദർശനപ്രധാനമായ നവകാഭിഷേകവും പാലഭിഷേകവും പഞ്ചഗവ്യാഭിഷേകവും നടക്കും. ഉച്ചയ്ക്ക് 12.30നാണ് സ്കന്ദഷഷ്ഠി പൂജ.
രാവിലെ 7.30ന് പൈങ്ങോട് ശ്രീജിത് ഗോവിന്ദൻ നമ്പൂതിരിയുടെ ആധ്യാത്മിക പ്രഭാഷണമുണ്ടാകും.
9.30 മുതൽ സോപാനം സ്കൂൾ ഒഫ് മ്യൂസിക്കിന്റെ നേതൃത്വത്തിൽ സ്കന്ദഷഷ്ഠി സംഗീതാരാധന നടക്കും. ദേവന് പ്രധാനമായ നെയ്യമൃത് സമർപ്പണം , ഒരു കൂടം പാൽ സമർപ്പണം, വേൽ സമർപ്പണം, ഭസ്മാഭിഷേകം, നാരങ്ങാമാല എന്നീ വഴിപാടുകൾ നടത്താൻ സൗകര്യമുണ്ടാകും. പഞ്ചാമൃതവും കടുംപായസവും നിവേദ്യവുമടക്കം പ്രസാദവിതരണത്തിന് പുലർച്ചെ മുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. സുബ്രഹ്മണ്യ പ്രീതിക്കായുള്ള ഷഷ്ഠിവ്രതങ്ങളിൽ ഏറ്റവും പ്രധാനമാണ് സ്കന്ദഷഷ്ഠി വ്രതമെന്നാണ് വിശ്വാസം. ഒരു സ്കന്ദഷഷ്ഠി വ്രതം ആറു വ്രതത്തിനു തുല്യമാണ്. പുതുതായി ഷഷ്ഠിവ്രതം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർ അതിനു തുടക്കമിടുന്നതും തുലാമാസ ഷഷ്ഠിയായ സ്കന്ദ ഷഷ്ഠിയിലാണ്.
ഷഷ്ഠിപൂജ തൊഴുതശേഷം ക്ഷേത്രത്തിൽ നിന്നുള്ള നിവേദ്യം സ്വീകരിച്ചാണു ഭക്തർ വ്രതം അവസാനിപ്പിക്കുന്നത്.
പഞ്ചാമൃതവും കടുംപായസവും നിവേദ്യവുമടക്കം പ്രസാദവിതരണത്തിന് പുലർച്ചെ മുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. മാനേജർ വി.ജെ. രാധാകൃഷ്ണൻ നമ്പൂതിരി, സെക്രട്ടറി ശ്രീജിത്ത് നമ്പൂതിരി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
70 12 23 03 34




0 Comments