രാമപുരം കോളേജിൽ ഫാ. പീറ്റർ കോതമ്പനാനി മെമ്മോറിയൽ മെഗാ ക്വിസ് മത്സരം നടത്തി.... പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം ജെ ഉദ്ഘാടനം നിർവ്വഹിച്ചു.



രാമപുരം കോളേജിൽ ഫാ. പീറ്റർ കോതമ്പനാനി മെമ്മോറിയൽ മെഗാ ക്വിസ് മത്സരം നടത്തി
രാമപുരം മാർ അഗസ്തീനോസ്  കോളേജ് ഇലക്ട്രോണിക്സ് വിഭാഗം സംഘടിപ്പിച്ച  ഫാ. പീറ്റർ കോതമ്പനാനി മെമ്മോറിയൽ മെഗാ ക്വിസ് മത്സരം ഉദ്ഘാടനം പൂഞ്ഞാർ  എം.എൽ.എ   അഡ്വ. സെബാസ്റ്റ്യൻ  എം ജെ  നിർവ്വഹിച്ചു.


ആധുനിക വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകളെക്കുറിച്ചും ആഗോള സാഹചര്യങ്ങളിൽ വിദ്യാർത്ഥികൾ ആർജിക്കേണ്ട അറിവുകളെക്കുറിച്ചും, ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളുടെ പ്രാധാന്യവും ഭാവിയിലെ തൊഴിൽ സാധ്യതകളും സംബന്ധിച്ച് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.  


സംസ്ഥാന സ്കൂൾ കായിക മേളയിൽ  ബെയ്‌സ് ബോളിൽ മൂന്നാം സ്ഥാനം നേടിയ കോട്ടയം ജില്ലാ ടീമംഗങ്ങളായ ഏയ്ഞ്ചൽ മരിയ റെന്നി, ദിയാമോൾ റോബി  ദേശീയ മിനി സോഫ്റ്റ് ബോൾ ചാംപ്യൻഷിപ്  സ്വർണ്ണ മെഡൽ ജേതാവ് ആൻഡ്രിയ റോസ് റെന്നി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ക്വിസ് മൽസരം ഡോ തോമസ്  പുളിക്കൻ നയിച്ചു. വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മേഗാ ക്വിസ് മൽസരത്തിൽ ഒന്നാം  സമ്മാനം  ജയ്റസ് ജോസഫ് , ജോയൽ ടോം ജോബി,സെൻ്റ് സെബാസ്റ്റ്യൻ എച്ച്. എസ് എസ് കടനാട് ,രണ്ടാം സമ്മാനം ദേവപ്രിയൻ പി നായർ, മുഹമ്മദ് ഫർഹാൻ -എം ജി ജി എച്ച് എസ് എസ് പാല. മൂന്നാം സമ്മാനം സിറിയക് ഡയസ്, മാധവ് പി ബിജു. -സെൻ്റ് തോമസ് എച്ച് എസ് എസ് പാലാ എന്നിവർ കരസ്ഥമാക്കി. 


കോളേജ്  മാനേജർ റവ. ഫാദർ ബെർക്മാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ ,വൈസ് പ്രിൻസിപ്പൽമാരായ ഫാദർ ജോസഫ്‌ ആലഞ്ചേരിൽ,  സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റർ മാരായ രാജീവ് ജോസഫ്, ജോബിൻ പി മാത്യു,  ഇലക്ട്രോണിക്സ് വിഭാഗം മേധാവി  ലിജിൻ ജോയി, പ്രോഗ്രാം കോർഡിനേറ്റർ ജാസ്മിൻ ആൻ്റണി തുടങ്ങിയവർ പ്രസംഗിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments