പെരുമ്പാവൂർ കുറുപ്പംപടിയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു. വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളേജിലെ ഒന്നാംവർഷ സൈക്കോളജി വിദ്യാർഥിനി റയാ റോയ് (19) ആണ് മരിച്ചത്.
സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിനും പരിക്കേറ്റു.
പരിക്കേറ്റ സുഹൃത്തിനെ ഉടൻ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റയാ റോയിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
70 12 23 03 34




0 Comments