കൊല്ലപ്പള്ളിയിൽ ടോറസ് ലോറിയിൽ നിന്നും കല്ല് റോഡിൽ വീണു.....ബൈക്ക് യാത്രികർ രക്ഷപെട്ടത് തലനാരിഴക്ക്


കൊല്ലപ്പള്ളിയിൽ  ടോറസ് ലോറിയിൽ നിന്നും കല്ല് റോഡിൽ വീണു.....ബൈക്ക് യാത്രികർ രക്ഷപെട്ടത് തലനാരിഴക്ക്

 ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയിൽ നിന്നും കരിങ്കല്ല് റോഡിലേക്ക് തെറിച്ചു വീണു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അന്തീനാട്-മേലുകാവ് റോഡിൽ കൊല്ലപ്പള്ളിക്കു സമീപം പുളിഞ്ചുവട് കവലയിലായിരുന്നു സംഭവം.


 ലോറിക്കു പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികർ അപകടത്തിൽപെടാതെ രക്ഷപെട്ടത് ഭാഗ്യം മാത്രം. അനുവദനീയമായതിലും കൂടുതൽ കരിങ്കല്ല് ടോറസ് ലോറിയിൽ കയറ്റുന്നതാണ് കാരണം.


 കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി അമിതഭാരം കയറ്റിയുള്ള ടോറസ് ലോറികളുടെ ഇത്തരം നടപടികൾ അവസാനിപ്പിക്കുവാൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി. സെക്രട്ടറി ആർ. സജീവ് ആവശ്യപ്പെട്ടു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments