റബ്ബർ ബോർഡ് ആസ്ഥാനം സന്ദർശിച്ചു രാജീവ് ചന്ദ്രശേഖർ എം. എൽ. എ. ....... എൻ ഹരിയുടെ കഠിനാധ്വാനവും ദീർഘവീക്ഷണവും റബ്ബർ മേഖലയുടെ വികസനത്തിന് പുതിയ ഊർജം പകരും : രാജീവ് ചന്ദ്രശേഖർ



 റബ്ബർ ബോർഡ് ആസ്ഥാനം സന്ദർശിച്ചു  രാജീവ് ചന്ദ്രശേഖർ എം. എൽ. എ. ....... എൻ ഹരിയുടെ കഠിനാധ്വാനവും ദീർഘവീക്ഷണവും റബ്ബർ മേഖലയുടെ വികസനത്തിന് പുതിയ ഊർജം  പകരും :  രാജീവ് ചന്ദ്രശേഖർ 


  ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ റബർ ബോർഡ് ആസ്ഥാനം സന്ദർശിച്ചു. റബർ ബോർഡ് ചെയർമാൻ എൻ. ഹരി, റബർ പ്രൊഡക്ഷൻ കമ്മീഷണർ ഡോ. സിജു ടി. എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.


റബർ ബോർഡിന്റെ പ്രവർത്തനങ്ങളും നിലവിൽ നടപ്പാക്കിവരുന്ന പദ്ധതികളും ഭാവി വികസന പ്രവർത്തനങ്ങളും സംബന്ധിച്ച്  ചർച്ച നടത്തി. റബർ മേഖലയിലെ വികസനത്തിനായി ബോർഡ് നടത്തുന്ന പ്രവർത്തനങ്ങളിൽ രാജീവ് ചന്ദ്രശേഖർ സംതൃപ്തി രേഖപ്പെടുത്തി.


റബർ ബോർഡ് ചെയർമാൻ എൻ. ഹരിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കഠിനാധ്വാനവും ദീർഘവീക്ഷണവുമുള്ള നേതൃത്വത്തിന് റബർ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


എൻ. ഹരി കഠിനാധ്വാനിയും ദീർഘവീക്ഷണവും ഭാവിയെ മുൻകൂട്ടി കാണാനുള്ള കാഴ്ചപ്പാടുമുള്ള നേതാവാണ്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിനും കൃത്യമായ പ്രവർത്തനശൈലിക്കും കീഴിൽ റബർ ബോർഡിന് പുതിയ ഉയരങ്ങൾ കീഴടക്കാനും ലക്ഷ്യങ്ങൾ വിജയകരമായി കൈവരിക്കാനും കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.


 അദ്ദേഹത്തിന്റെ ചെയർമാൻ കാലാവധി റബർ മേഖലയുടെയും റബർ ബോർഡിന്റെയും വളർച്ചയിൽ നിർണായകമായൊരു അധ്യായമായി മാറുമെന്ന് പ്രതീക്ഷിക്കാം. അദ്ദേഹം പറഞ്ഞു


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments