പഠനം ഇനി കൂടുതൽ രസകരം; ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൽ.പി. വിഭാഗം ഡിജിറ്റലായി
കാലത്തിനനുസരിച്ചുള്ള നവീന സാങ്കേതികവിദ്യകൾ പഠനത്തിന്റെ ഭാഗമാക്കി ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൽ.പി. വിഭാഗത്തിലെ മുഴുവൻ ക്ലാസ് മുറികളും ഡിജിറ്റലായി.
ഇതോടെ ഡിജിറ്റൽ ബോർഡുകളുടെ സഹായത്തോടെ കുട്ടികൾക്ക് കൂടുതൽ ആകർഷകവും രസകരവുമായി പഠനം നടത്താൻ അവസരമൊരുങ്ങി.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഈരാറ്റുപേട്ട ശാഖ സ്പോൺസർ ചെയ്ത ഡിജിറ്റൽ ബോർഡുകളാണ് എല്ലാ ക്ലാസ് മുറികൾക്കും ലഭ്യമാക്കിയത്.
പദ്ധതിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. വി.പി. നാസർ നിർവഹിച്ചു.
മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീമ നാസർ അധ്യക്ഷത വഹിച്ചു. എസ്.ബി.ഐ റീജണൽ മാനേജർ വിവേക് പി. നായർ പദ്ധതി വിശദീകരിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഫ്സൽ ഇജാസ്, എസ്.ബി.ഐ ചീഫ് മാനേജർമാരായ അജയൻ ടി.ടി., ദിലീപ് ചെറിയാൻ, എസ്.ബി.ഐ മാനേജർ ജനറ്റ് ആൻഡ്രൂസ്, പി.ടി.എ പ്രസിഡന്റ് മുജീബ് മഠത്തിപ്പറമ്പിൽ, വൈസ് പ്രസിഡന്റ് അനസ് പാറയിൽ, പ്രിൻസിപ്പാൾ ഷീജ എസ്., ഹെഡ്മിസ്ട്രസ് സിസി പൈകടയിൽ, സ്റ്റാഫ് പ്രതിനിധി അഗസ്റ്റിൻ സേവ്യർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഡിജിറ്റൽ പഠനസൗകര്യങ്ങൾ യാഥാർഥ്യമാകുന്നതോടെ പ്രാഥമിക വിഭാഗത്തിലെ വിദ്യാർഥികൾക്ക് ദൃശ്യ-ശ്രാവ്യ സാങ്കേതികവിദ്യകളുടെ സഹായത്തോടെ പാഠഭാഗങ്ങൾ കൂടുതൽ എളുപ്പത്തിലും താൽപര്യത്തോടെയും മനസ്സിലാക്കാൻ സാധിക്കും.
70 12 23 03 34



.jpeg)




0 Comments