പാലാ നഗരസഭ വൈസ് ചെയര്‍മാന്‍ പദവി ബിജു മാത്യൂസിന് ഇടതുമുന്നണി പിന്തുണ ഉറപ്പിച്ചു...... ഇതു സംബന്ധിച്ച് 2 ദിവസം മുമ്പ് തന്നെ യെസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു ..... ഇത് സംബന്ധിച്ച് ബിജു പാലുപ്പടവന്‍ യെസ് വാര്‍ത്തയോട് പ്രതികരിക്കുന്നു. അദ്ദേഹത്തിന്റെ സംഭാഷണം ഈ വാര്‍ത്തയോടൊപ്പം കേള്‍ക്കാം...






നാളത്തെ പാലാ നഗരസഭ വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ നഗര വികസന മുന്നണി സ്ഥാനാര്‍ഥിയായ വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജു മാത്യൂസിനെ പിന്തുണയ്ക്കാന്‍ ഇടതുമുന്നണിയിലെ കേരള കോണ്‍ഗ്രസും (എം) സിപിഎമ്മും ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ഇക്കാര്യം നഗര വികസന മുന്നണി കണ്‍വീനര്‍ ബിജു പാലൂപ്പടവില്‍ ഇപ്പോള്‍ മാധ്യമങ്ങളോട് അറിയിച്ചു. നാളത്തെ തെരഞ്ഞെടുപ്പില്‍ നഗര വികസന മുന്നണി ഒറ്റക്കെട്ടായി ബിജു മാത്യൂസിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ബിജു പാലുപ്പടവന്‍ യെസ് വാര്‍ത്തയോട് പ്രതികരിക്കുന്നു. ഇവിടെ കേള്‍ക്കാം👇👇👇





വൈസ് ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി വിമത കോണ്‍ഗ്രസ് വിഭാഗത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബിജു മാത്യൂസ് നഗര വികസന മുന്നണി സ്ഥാനാര്‍ഥിയായി ഉയര്‍ന്നത്. ഇപ്പോള്‍ ഇടതുമുന്നണിയുടെ ഔദ്യോഗിക പിന്തുണയും ലഭിച്ചതോടെ നാളത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണിയുടെ നിലപാട് വ്യക്തമായിരിക്കുകയാണ്.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments