പാലാ പുലിയന്നൂരിൽ വീടിന് തീ പിടിച്ചു ലക്ഷങ്ങളുടെ നഷ്ടം ...... ഇന്ന് വൈകിട്ടായിരുന്നു തീപ്പിടുത്തം



പാലാ പുലിയന്നൂരിൽ വീടിന് തീ പിടിച്ചു ലക്ഷങ്ങളുടെ നഷ്ടം ...... ഇന്ന് വൈകിട്ടായിരുന്നു തീപ്പിടുത്തം

പാലാ പുലിയന്നൂർ കൃഷണ വിലാസം സുധീഷിന്റെ വീടിനാണ് തീ പിടിച്ചത്. 

ഇന്ന് വൈകിട്ട് 4.30 ഓടെ ആയിരുന്നു സംഭവം. എ സി യിൽ നിന്നുള്ള ഷോർട്ട് സർക്യുട്ട് ആണ് തീപിടുത്തതിന് കാരണമെന്നാണ് അനുമാനം.


 തീ പിടിക്കുന്ന സമയത്ത് ആരും വീട്ടിൽ ഉണ്ടായിരുന്നില്ല.
  
 മുകളിലത്തെ നിലയിലെ വാടകക്ക് താമസിക്കുന്നവർ താഴത്തെ നിലയിൽ നിന്ന് പുക ഉയരുന്നത് കണ്ട് വീട്ടുടമസ്ഥ ൻ സുധീഷിനെ വിവരം അറിയിച്ചു. 


അദ്ദേഹം വന്ന് വീട് തുറന്നപ്പോഴാണ് ഒരു മുറി മുഴുവൻ തീ പടർന്നതായി കണ്ടത് മറ്റ്‌ മുറികളിലേക്കും തീ പടർന്നിരുന്നു.
 
പാലായിൽ നിന്നും ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു. രേഖകളും തുണിയും ഫർണിച്ചർ ഉൾപ്പെടെയുള്ള സാധനങ്ങൾ
കത്തി നശിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments