മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ സുപ്രീംകോടതി നിജപ്പെടുത്തിയ അളവില്‍ മാറ്റം വരുത്താന്‍ കേരളത്തിനോ തമിഴ്‌നാടിനോ അവകാശമില്ല. തമിഴ്‌നാട് ബജറ്റില്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത് ദൗര്‍ഭാഗ്യകരമാണ്. മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ നിലപാട് വ്യക്തമാണ്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുക എന്നതു തന്നെയാണ് കേരളത്തിന്റെ നിലപാട്.
തമിഴ്‌നാടിന് ആവശ്യമായ വെള്ളം കൊടുക്കാനും കേരളജനതയ്ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്ന തരത്തില്‍ മുല്ലപ്പെരിയാര്‍ വിഷയം അഭിപ്രായ സമന്വയത്തോടെ പരിഹരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഭിപ്രായസമന്വയത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തമിഴ്‌നാട് സര്‍ക്കാരുമായി കൂടിയാലോചനയ്ക്ക് ശ്രമം നടത്തുന്നുണ്ട്.
എന്നാല്‍ ഇതിനോട് തമിഴ്‌നാട് സര്‍ക്കാര്‍ എന്തു നിലപാടാണ് സ്വീകരിക്കുക എന്ന് അറിയില്ലെന്നും മന്ത്രി മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു. മുല്ലപ്പെരിയാർ അണക്കെട്ടിൽ കൃത്യമായ സുരക്ഷാ പരിശോധനകൾ നടന്നിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുമെന്നാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി എന്‍ മാരി വില്‍സണ്‍ പറഞ്ഞത്.
നിലവിലുള്ള കരാറുകള്‍, ട്രൈബ്യൂണല്‍ വിധികള്‍, നീതിന്യായ നിര്‍ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയര്‍ത്തുമെന്നാണ് പ്രഖ്യാപനം. അന്തര്‍ സംസ്ഥാന നദീജലം പങ്കുവെയ്ക്കലില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കുമെന്നും മാരി വില്‍സണ്‍ പറഞ്ഞു.

.jpg)



0 Comments