മറ്റക്കരയില്‍ കാട്ടുകടന്നലിനെ നശിപ്പിച്ചു
മറ്റക്കരയില്‍ ജനവാസമേഖലയിലെ റബ്ബര്‍ തോട്ടത്തില്‍ കൂട് കൂട്ടിയ കാട്ടുകുളവിയുടെ കൂട്് തീ വെച്ച് നശിപ്പിച്ചു. അകലക്കുന്നം പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് തച്ചിലങ്ങാട്ട് മാരാംകുഴി കുരിശുപള്ളിയ്ക്കു സമീപം പാറേല്‍ ബേബിയുടെ റബ്ബര്‍ തോട്ടത്തിലാണ് കാട്ടു കടന്നലിനെ കണ്ടെത്തിയത്.
നാട്ടുകാര്‍ സ്ഥലം മെമ്പറായ എം എസ് രാജുവിനെ വിവരം അറിയിക്കുകയും മെമ്പര്‍ ഇടപെട്ട് പൂഞ്ഞാറില്‍ നിന്നും കാട്ടുകടന്നലുകളുടെ എക്‌പേര്‍ട്ടായ ജോഷി മൂഴിയാങ്കലിനെ വിളിച്ചുവരുത്തുകയായിരുന്നു.
ബൂധനാഴ്ച രാത്രി എട്ടുമണിയോടെ നാട്ടുകാരായ മഹേഷ് മുതുവണ്ടനാനി,സുനില്‍ കുന്നേല്‍ പറന്വില്‍,ജോജി വേങ്ങത്താനം,ബേബിച്ചന്‍ കൈപ്പന്‍പ്ലാക്കല്‍ എന്നിവരുടെ സഹായത്തോടെ ജോഷി തീപന്തം ഉപയോഗിച്ച് കൂട് മുഴുവനായി കത്തിച്ച് നശിപ്പിക്കുകയായിരുന്നു.
കാട്ടുകുളവി കൂടിന് മൂന്നുമാസത്തെ പഴക്കം ഉണ്ടെന്നുംഏകദേശം ആയരിത്തോളം ഈച്ചകള്‍ ഉണ്ടായിരുന്നെന്നും കാട്ടുമൃഗങ്ങള്‍ക്കു പോലും പേടിസ്വപ്‌നമായ മനകുളവി എന്നും അറിയപ്പെടുന്ന കാട്ടുകുളവി കുത്തിയാല്‍ മരണം വരെ സംഭവിക്കാമെന്നും ഇത്രയും വലിയൊരു കൂട് അടുത്തകാലത്തെങ്കും കണ്ടിട്ടില്ലെന്നും ജോഷി മൂഴിയാങ്കല്‍ പറഞ്ഞു. നാട്ടുകാരുടെ ഭീതിയകറ്റിയ ജോഷി മൂഴിയാങ്കലിന് പഞ്ചായത്ത് പ്രസിഡൻ്റ് സുനിൽ തോമസ് പ്രത്യേക നന്ദി അറിയിച്ചു.
70 12 23 03 34






0 Comments