ഒരേ ദിവസം ജനിച്ചു, ഒരേ വീട്ടില്‍ വളര്‍ന്നു, ഒരേ ക്ലാസുകളില്‍ പഠിച്ചു, എന്‍ജിനീയറിങ് ബിരുദവും സ്വന്തമാക്കി. ഒടുവില്‍ കേരള പോലീസില്‍ സബ് ഇന്‍സ്പെക്ടര്‍മാരായി ഒരേ പദവിയിലെത്തിയിരിക്കുകയാണ് ഇരട്ട സഹോദരങ്ങളായ കിഷോര്‍ സണ്ണിയും കിരണ്‍ സണ്ണിയും. അതിരമ്പുഴ ഞരളിക്കോട്ടില്‍ സണ്ണി - ഹെലന്‍ ദമ്പതികളുടെ മക്കളായ ഇവരുടെ നേട്ടം കുടുംബത്തിനും നാടിനും ഒരുപോലെ അഭിമാനമായി.





സുനില്‍ പാലാ

ഒരേ ദിവസം ജനിച്ചു, ഒരേ വീട്ടില്‍ വളര്‍ന്നു, ഒരേ ക്ലാസുകളില്‍ പഠിച്ചു, എന്‍ജിനീയറിങ് ബിരുദവും സ്വന്തമാക്കി. ഒടുവില്‍ കേരള പോലീസില്‍ സബ് ഇന്‍സ്പെക്ടര്‍മാരായി ഒരേ പദവിയിലെത്തിയിരിക്കുകയാണ് ഇരട്ട സഹോദരങ്ങളായ കിഷോര്‍ സണ്ണിയും കിരണ്‍ സണ്ണിയും. അതിരമ്പുഴ ഞരളിക്കോട്ടില്‍ സണ്ണി - ഹെലന്‍ ദമ്പതികളുടെ മക്കളായ ഇവരുടെ നേട്ടം കുടുംബത്തിനും നാടിനും ഒരുപോലെ അഭിമാനമായി.
ഇരുവരും ബി.ടെക് ബിരുദധാരികളാണ്. എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയശേഷമാണ് പോലീസ് സേനയില്‍ പ്രവേശിക്കാനുള്ള ശ്രമം ആരംഭിച്ചത്. ഒരു സര്‍ക്കാര്‍ ജോലി എന്ന ലക്ഷ്യത്തോടെയാണ് ആദ്യം പോലീസ് ജോലിയിലേക്ക് തിരിഞ്ഞതെങ്കിലും ഇന്ന് പോലീസ് ജീവിതം ശരിക്കും ആസ്വദിക്കുകയാണെന്ന് ആദ്യം നിയമനം ലഭിച്ച കിഷോര്‍ സണ്ണി  പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പാണ് കിഷോര്‍ പോലീസ് സേനയുടെ ഭാഗമായത്. ഇരട്ട സഹോദരന്‍ കിരണ്‍ കഴിഞ്ഞ വര്‍ഷം സേനയില്‍ ചേര്‍ന്നു.  സാങ്കേതികവിദ്യയുടെ ലോകത്തുനിന്ന് നിയമപാലനത്തിന്റെ ഉത്തരവാദിത്വങ്ങളിലേക്കുള്ള മാറ്റം ഇരുവര്‍ക്കും പുതിയ അനുഭവങ്ങളുടെ വാതില്‍ തുറന്നു.

ഇരുവരും ഇപ്പോള്‍ കേരള പോലീസില്‍ വ്യത്യസ്ത ചുമതലകളിലാണ്. കിഷോര്‍ സണ്ണി നിലവില്‍ കിടങ്ങൂര്‍ പോലീസ് സ്റ്റേഷനില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറായി (എസ്.എച്ച്.ഒ.) സേവനമനുഷ്ഠിക്കുകയാണ്. സഹോദരന്‍ കിരണ്‍ സണ്ണി ഇപ്പോള്‍ തൃശ്ശൂര്‍ പോലീസ് അക്കാദമിയിലാണ്. കിരണിന് തിരുവനന്തപുരം റേഞ്ചിലാണ് നിയമനം ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഏത് പോലീസ് സ്റ്റേഷനിലേക്കാണ് നിയമനം എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല.
ഒരേ മുഖവും സമാനമായ ജീവിതവഴികളും മാത്രമല്ല ഇവരെ വ്യത്യസ്തരാക്കുന്നത്. പഠനത്തിലും കരിയറിലും ഒരുമിച്ച് മുന്നേറാനുള്ള ഭാഗ്യവും ഇരുവര്‍ക്കും ലഭിച്ചു. എന്‍ജിനീയറിങ് ബിരുദം നേടിയ ഇരട്ടകള്‍ പിന്നീട് ഒരേ ലക്ഷ്യത്തിനായി പരിശ്രമിക്കുകയും കേരള പോലീസില്‍ എസ്.ഐ.മാരായി എത്തുകയും ചെയ്തത് അത്യഅപൂര്‍വ നേട്ടമാണ്.

പി.ഡബ്ല്യു.ഡിയില്‍ നിന്ന് വിരമിച്ച അച്ഛന്‍ സണ്ണിയുടെയും രാമപുരം ഗവ. ആശുപത്രിയില്‍ നിന്നും നഴ്സിംഗ് സൂപ്രണ്ടായി വിരമിച്ച ഹെലന്റെയും പൊതുസേവന ജീവിതവും മക്കളുടെ ഔദ്യോഗിക ജീവിതത്തിന് പ്രചോദനമായിട്ടുണ്ട്. ഇവരുടെ ഇളയ സഹോദരന്‍ കിത്തു അക്കൗണ്ടന്റ് കോഴ്സ് വിദ്യാര്‍ത്ഥിയാണ്.

എന്‍ജിനീയറിങ് ബിരുദത്തിന്റെ സാങ്കേതിക മികവും പോലീസ് ഉദ്യോഗത്തിന്റെ സേവനമനോഭാവവും ഒരുപോലെ ചേര്‍ത്തുപിടിച്ചാണ് കിഷോറും കിരണും മുന്നേറുന്നത്. ഒരേ വീട്ടില്‍നിന്ന് ഒരേ യൂണിഫോമിലേക്ക് എത്തിയ ഇരട്ടകളുടെ ജീവിതത്തില്‍ ഇനി പോലീസ് സേവനത്തിന്റെ വ്യത്യസ്ത അനുഭവങ്ങളാകും കാത്തിരിക്കുന്നത്. ഈ സഹോദരങ്ങളുടെ നേട്ടം അതിരമ്പുഴയ്ക്ക് അഭിമാനിക്കാവുന്ന ഇരട്ടവിജയം തന്നെ.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments