നാമപ്രദക്ഷിണത്തിന്റെ സത്സംഗ ധന്യതയിൽ അലിഞ്ഞ് പാറേക്കാവ് ക്ഷേത്രം



 നാമപ്രദക്ഷിണത്തിന്റെ സത്സംഗ ധന്യതയിൽ അലിഞ്ഞ് പാറേക്കാവ് ക്ഷേത്രം 

വൃശ്ചികം ഒന്നിന് ആരംഭിച്ച നാമജപ പ്രദക്ഷിണം, ഭക്തജനങ്ങൾക്ക് നൽകിയ അനുഗ്രഹത്തിന്റെയും ഉത്സാഹത്തിന്റെയും ഫലമായി, ഓരോ ദിവസവും നാമജപ പ്രദക്ഷിണ വഴികളിലേക്ക് ധാരാളം ഭക്തജനങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു.


ഈ ധന്യവേളയിലാണ് ഇന്ന് അനുഗ്രഹവർഷവുമായി ഭാഗവത ഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ പുത്രൻ മള്ളിയൂർ ദിവാകരൻ നമ്പൂതിരി എത്തിയത്.

സത്സംഗ സമ്മേളനം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത അദ്ദേഹം, ഭാഗവത ഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെയും മള്ളിയൂർ മഹാഗണപതിയുടെയും അനുഗ്രഹം പാറേക്കാവിലെ മുഴുവൻ ഭക്തജനങ്ങൾക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥനയോടെ അനുഗ്രഹവർഷം ചൊരിഞ്ഞു.


 മള്ളിയൂർ ദിവാകരൻ നമ്പൂതിരി ഭക്തർക്കൊപ്പം പ്രദക്ഷിണം വച്ചപ്പോൾ നാമജപത്തിന്റെ പ്രാധാന്യം നമ്മളെ പഠിപ്പിച്ച ഭാഗവത ഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെയും മള്ളിയൂർ മഹാഗണപതിയുടെയും അനുഗ്രഹം ഭക്തർക്ക് അനുഭവവേദ്യമായി. 

 നാമജപ പ്രദക്ഷിണത്തിന് ശേഷം ബാലസംസ്കാര കേന്ദ്രം കുട്ടികളും മാതൃസമിതിയും നടത്തിയ ഭജനയും നടന്നു 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments