ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം – ജില്ലാ കളക്ടർ



 കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയും  ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. 

റവന്യൂ , പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളും  വിവിധ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന മൈക്ക് അനൗൺസ്മെന്‍റും അനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറണം. 



 ചേര്‍ത്തല-കുമരകം-കോട്ടയം റോഡില്‍ വെള്ളംകയറിയ സാഹചര്യത്തില്‍ ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.


അടിയന്തര സാഹചര്യങ്ങളിൽ ജില്ലാതലത്തിലും താലൂക്ക് തലത്തിലും ഉള്ള കൺട്രോൾ റൂമുകളുമായി ബന്ധപ്പെടണം. 

ഫോണ്‍ നമ്പരുകള്‍ ചുവടെ:- 

 ജില്ലാ കണ്‍ട്രോള്‍ റൂം, കളക്ടറേറ്റ് -94465 62236 താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍: കോട്ടയം- 85479 85727 ചങ്ങനാശേരി- 9496014587 മീനച്ചില്‍-9496686325 കാഞ്ഞിരപ്പള്ളി-9495265800 വൈക്കം- 9496174871 മൃഗ സംരക്ഷണ വകുപ്പ് – 04812 564623, 9447418095






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments