കനത്ത മഴയില്‍ കൊല്ലപ്പള്ളി ടൗണ്‍ വെള്ളത്തില്‍ മുങ്ങി. പുലര്‍ച്ചെ നാലിനാണ് ടൗണില്‍ വെള്ളം കയറി തുടങ്ങിയത്.
രാവിലെ 10 നാണ് വെള്ളം ഇറങ്ങിയത്. ഇതോടെ ടൗണില്‍ അന്തീനാട്- മേലുകാവ് റോഡില്‍ 6 മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പാലാ - തൊടുപുഴ ഹൈവേയിലും ഗതാഗത തടസമുണ്ടായി.
കൊല്ലപ്പള്ളി ടൗണില്‍ കടകളില്‍ വെള്ളം കയറി വ്യാപാരികള്‍ക്ക് കനത്ത നാശനഷ്ടമുണ്ടായി. കാവുംകണ്ടത്ത് കോഴി ഫാമില്‍ വെള്ളം കയറി 7500 ഓളം കോഴികള്‍ ചത്തൊടുങ്ങി. കോഴിക്കോട്ട് ജിബിന്റെ കോഴി ഫാമിലാണ് വെള്ളം കയറി കോഴികള്‍ ചത്തത്.
കാവുംകണ്ടത്ത് വിസിബ് ഗോഡൗണില്‍ വെള്ളം കയറി പത്തുലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി. കൊല്ലപ്പള്ളി -കടനാട് റോഡില്‍ എട്ടടിയോളം വെള്ളം ഉയര്‍ന്ന് ഗതാഗതം മണിക്കൂറുകള്‍ തടസപ്പെട്ടു.
നീലൂര്‍ നൂറുമലയില്‍ ശശി കുറ്റിയാങ്കല്‍, മോട്ടേല്‍ തങ്കമണി സുകുമാരന്‍ എന്നിവരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മറ്റത്തിപ്പാറ പൊട്ടന്‍ പ്ലാക്കല്‍ നിരപ്പ് ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. നീലൂര്‍ - അരിഞ്ചി - വട്ടപ്പാറ റോഡിലും മണ്ണിടിച്ചിലുണ്ടായി. ഈ പ്രദേശത്തെ റേഡിനും നിരവധി പുരയിടങ്ങള്‍ക്കും നാശമുണ്ടായി.
നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ മാണി സി.കാപ്പന്‍ എം.എല്‍.എ. സന്ദര്‍ശിച്ചു.
കാലവര്‍ഷക്കെടുതിയില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് ഡി.സി.സി സെക്രട്ടറി ആര്‍. സജീവ്, പഞ്ചായത്ത് മെമ്പര്‍ വി.ജി. സോമന്‍, ഡി.സി. കെ. മണ്ഡലം പ്രസിഡന്റ് സിബി അഴകന്‍പറമ്പില്‍, സെക്രട്ടറി സന്തോഷ് വഞ്ചിക്കച്ചാലില്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത്, റവന്യൂ അധികൃതര്‍ സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.



.jpg)



0 Comments