കോട്ടയം ജില്ല മഴക്കെടുതി സംബന്ധിച്ച സമഗ്രമായ ഔദ്യോഗിക റിപ്പോർട്ട് പുറത്തിറക്കി....... വിശദാംശങ്ങൾ ഈ വാർത്തയോടൊപ്പം




കോട്ടയം ജില്ല മഴക്കെടുതി സംബന്ധിച്ച സമഗ്രമായ ഔദ്യോഗിക  റിപ്പോർട്ട് പുറത്തിറക്കി.......

സ്വന്തം ലേഖകൻ

ജില്ലയിൽ നിലവിൽ റെഡ് അലർട്ട് തുടരുന്നു. ജില്ലയിലെ പുഴകളിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച സ്റ്റേഷനുകൾ:

പൂഞ്ഞാർ തെക്കേക്കര - 212.6 എം.എം.

കുമരകം - 110 എം.എം.

വാഗമൺ - 314 എം.എം.

മേച്ചാൽ - 218 എം.എം.

പാതാമ്പുഴ - 179 എം.എം.

ഉരുൾ പൊട്ടൽ ബാധിച്ച പ്രദേശങ്ങൾ

കാഞ്ഞിരപ്പള്ളി താലൂക്ക് - കൂട്ടിക്കൽ, കൊടുങ്ങ- 5 ആളുകളെ രക്ഷപ്പെടുത്തി, വാഗമൺ കുരിശുമല ഭാഗം)

മീനച്ചിൽ താലൂക്ക് - ഈരാറ്റുപേട്ട, പയ്യാനിത്തോട്
തീക്കോയി 30 ഏക്കർ (പരുക്കേറ്റവർ-3)

മണ്ണിടിച്ചിലിൽ മൂലമുള്ള മരണം - 2 (ജോസഫിൻ ജോണി-28 വയസ്സ്, റെജിന ജോണി-48 വയസ്സ്) പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ.

ചങ്ങനാശേരി താലൂക്ക് - തോട്ടക്കാട് വില്ലേജ്

മുങ്ങിമരണം - 1 (മിലൻ കെ. ഷിനു -11 വയസ്സ്) പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി)

വീടുകൾക്കുണ്ടായ നാശനഷ്ടം

പൂർണ്ണമായി തകർന്നത് - 3

ഭാഗികമായി തകർന്നത് - 15
ദുരിതാശ്വാസ ക്യാമ്പുകൾ

26 എണ്ണം (145 കുടുംബങ്ങൾ - 567 ആളുകൾ)

കോട്ടയം ജില്ലയിൽ 28 വില്ലേജുകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു.

മീനച്ചിൽ താലൂക്കിന്റെ പരിധിയിലുള്ള: പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ നടുഭാഗം, തീക്കോയി, ഭരണങ്ങാനം, തലനാട്, മൂന്നിലവ്, ഈരാറ്റുപേട്ട, ളാലം, പുലിയന്നൂർ, മീനച്ചിൽ, പൂവരണി, കൊണ്ടൂർ.

കാഞ്ഞിരപ്പള്ളി താലൂക്കിന്റെ പരിധിയിലുള്ള: കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി വടക്ക്, കോരുത്തോട്, എലിക്കുളം.

ചങ്ങനാശേരി താലൂക്കിന്റെ പരിധിയിലുള്ള: നെടുംകുന്നം, തോട്ടക്കാട്, വെള്ളാവൂർ, തൃക്കൊടിത്താനം, വാകത്താനം, കുറിച്ചി.

കോട്ടയം താലൂക്കിന്റെ പരിധിയിലുള്ള: അയ്മനം, അതിരമ്പുഴ, പുതുപ്പള്ളി, അയർക്കുന്നം, കൂരോപ്പട. 

🔹ജില്ലയിലെ മണ്ണിടിച്ചിൽ സാധ്യതാപ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു.

🔹നദികളിലെ ജലനിരപ്പ് മുന്നറിയിപ്പുനില കടന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.

🔹 ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരെയും പ്രശ്‌നബാധിത പ്രദേശങ്ങളിൽ നിയോഗിച്ചിട്ടുണ്ട്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments