വാക്ക് പാലിച്ച് പാലാ നഗരസഭാ ചെയർപേഴ്സൺ; ടൗൺ ബസ് സ്റ്റാൻഡിലെ വാ പിളർന്ന ഓടയ്ക്ക് ‘വായടപ്പ്’; ഇന്ന് രാത്രിയിൽ തന്നെ ഗ്രില്ലിട്ടു ..... ഇക്കാര്യത്തിൽ പരാതിക്കാരനായ പാലാ പൗരാവകാശ സമിതി പ്രസിഡൻ്റ് ജോയി കളരിക്ക ലിൻ്റെ സാന്നിധ്യത്തിലായിരുന്നു ഗ്രില്ല് നിർമ്മാണം. Yes vartha Follow up 3


വാക്ക് പാലിച്ച് പാലാ നഗരസഭാ  ചെയർപേഴ്സൺ;
ടൗൺ ബസ് സ്റ്റാൻഡിലെ  വാ പിളർന്ന ഓടയ്ക്ക് ‘വായടപ്പ്’; ഇന്ന് രാത്രിയിൽ തന്നെ ഗ്രില്ലിട്ടു ..... ഇക്കാര്യത്തിൽ പരാതിക്കാരനായ പാലാ പൗരാവകാശ സമിതി പ്രസിഡൻ്റ് ജോയി കളരിക്ക ലിൻ്റെ സാന്നിധ്യത്തിലായിരുന്നു ഗ്രില്ല്  നിർമ്മാണം.  

Yes vartha Follow up 3

വാ പിളർന്ന് യാത്രക്കാരെ കാത്തിരുന്ന പാലാ ടൗൺ ബസ് സ്റ്റാൻഡിലെ ഓടയ്ക്ക് ഒടുവിൽ ‘വായടപ്പ്.....’. 

യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായി തുറന്നുകിടന്ന വലിയ ഓടയ്ക്ക് നഗരസഭാ ചെയർപേഴ്സൺ മായാ രാഹുൽ നൽകിയ ഉറപ്പ് മണിക്കൂറുകൾക്കകം നടപ്പായി. ഇന്ന് രാത്രി തന്നെ ഓടയ്ക്ക് ഗ്രിൽ സ്ഥാപിച്ചു.

യാത്രക്കാർക്ക് അപകടക്കെണിയായി മാറിയ തുറന്ന ഓട സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് നഗരസഭാ ചെയർപേഴ്സണും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ച് അടിയന്തര പരിഹാരം ഉറപ്പുനൽകിയത്. 


വാർത്ത ശ്രദ്ധയിൽപ്പെട്ട് നേരിട്ടെത്തിയ ചെയർപേഴ്സൺ, യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യം ഒഴിവാക്കാൻ ഓടയ്ക്ക് ഉടൻ ഗ്രിൽ സ്ഥാപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

പറഞ്ഞത് വെറും വാക്കായില്ല. വാർത്ത വന്ന ദിവസം തന്നെ സ്ഥലം സന്ദർശനം; ഉറപ്പ് നൽകിയതും അന്നുതന്നെ; ഇന്ന്  രാത്രിയായപ്പോഴേക്കും ഗ്രില്ലും സ്ഥാപിക്കുകയായിരുന്നു .




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments