മാതൃകാ യുവകർഷകയ്ക്ക് ആദരം
സമൂഹത്തിന് മാതൃകയായ യുവ കർഷകയെ കുരുവിക്കൂട്
തളിർ നാട്ടു ചന്ത ആദരിച്ചു.
എട്ടേക്കറിലെ സമ്മിശ്രകൃഷിയിലെ വൈവിധ്യം പരിഗണിച്ചായിരുന്നു ആദരം
തെങ്ങ് , ജാതി, കൊക്കോ , കുരുമുളക് പച്ചക്കറികൾ പഴ വർഗ്ഗ വിളകൾ, മീൻ കുളങ്ങൾ തേനീച്ച, മുയൽ എന്നിവയാൽ
സമഗ്രതയാർന്നതാണ് .ചെങ്ങളം പന്തലാടിക്കൽ
മഞ്ജു ടോണിയുടെ കൃഷിയിടം. ഭർത്താവ് ടോണി ജോർജ് പന്തലാടിക്കൽ, മക്കളായ അലൻ ടോണി , അമൽ ടോണി എന്നിവരും
കൃഷിയിടത്തിൽ സജീവമാണ് .
എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യമുനാ പ്രസാദ്, വൈസ് പ്രസിഡൻ്റ് മാത്യൂസ് പെരുമനങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.ജയദീപ് ,ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സൂര്യാ മോൾ, അസി: കൃഷി ഓഫീസർ എ. ജെ. അലക്സ് റോയ്, നാട്ടു ചന്ത പ്രസിഡൻ്റ് രാജു അമ്പലത്തറ, സെക്രട്ടറി വിത്സൻമാത്യു പാമ്പൂരിക്കൽ, ട്രഷറർ മോഹനകുമാർ, വൈസ് പ്രസിഡൻ്റ് ഔസേപ്പച്ചൻ ഞാറയ്ക്കൽ, ജോ: സെക്രട്ടറി പി.കെ. ശശിധരൻ പാമ്പാടിയാത്ത്
തുടങ്ങിയവർ പങ്കെടുത്തു
70 12 23 03 34

.jpg)


0 Comments