പാറേമാക്കല്‍ ഗോവര്‍ണ്ണ ദോറിന്റെ പ്രവര്‍ത്തന ശൈലി സഭയുടെ ആവേശം - മാര്‍ ജോസഫ് കല്ലറങ്ങാട്ട്




പാറേമാക്കല്‍ ഗോവര്‍ണ്ണ ദോറിന്റെ പ്രവര്‍ത്തന ശൈലി ഇന്നത്തെ സഭയുടെ ആവേശമാണെന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

പാറേമാക്കല്‍ ഗോവര്‍ണദോറിന്റെ 287-ാം ജന്മ വാര്‍ഷികവും സിമ്പോസിയവും രാമപുരം സെന്റ്. അഗസ്റ്റിന്‍സ് പള്ളി പാരീഷ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍പോട്ടും പുറകോട്ടും കണ്ണുള്ളവരായിരിക്കണമെന്നും അപ്പോഴാണ് നല്ലതുപോലെ ജീവിക്കുവാനും പെരുമാറുവാനും സാധിക്കുകയൊള്ളു എന്നും, ഇളക്കം തട്ടാത്ത സ്ഥായീഭാവമുള്ള ഒരു അടിത്തറയാണ് പാറേമാക്കല്‍ തോമാ കത്തനാരെന്നും, സംസ്‌കൃതത്തിന്റെയും, സുറിയാനിയുടെയും, ലാറ്റിന്‍ ഭാഷയുടെയും പഠനമാണ് തോമാ കത്തനാരെ വേറിട്ട മനുഷ്യനാക്കിയതെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. 



എ.കെ.സി.സി. രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അദ്ധ്യക്ഷത വഹിച്ചു. രാമപുരം ഫൊറോന വികാരി ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, രാജീവ് കൊച്ചുപറമ്പില്‍, ജോസ് വട്ടുകുളം, ഫാ. ജോസഫ് മണര്‍കാട്ട് എന്നിവര്‍ പ്രസംഗിച്ചു. 



ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥമായ വര്‍ത്തമാന പുസ്തക രചയിതാവായ പാറേമാക്കല്‍ ഗോവര്‍ണദോറിന്റെ റോമ - ലിസ്ബണ്‍ യാത്രയുടെ ചരിത്രപശ്ചാത്തലവും അദ്ദേഹം നേരിട്ട പ്രതിസന്ധികളും ആസ്പദമാക്കി നടത്തുന്ന സിമ്പോസിയത്തില്‍ പൗരസ്ത്യ വിദ്യാപീഠം പ്രഫ. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍, അനില്‍ മാനുവല്‍ പുന്നത്താനത്ത്, അപ്പച്ചന്‍ കിഴക്കേകുന്നേല്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.







"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments