മീനച്ചിലിന്റെ സംഭാവനകള്‍ പുറത്തറിയുന്നില്ല - ഡോ. എതിരന്‍ കതിരവന്‍.... പ്രൊഫ. എ.വി. ശങ്കരനാരായണന്റെ പുസ്തകം പ്രകാശനം ചെയ്തു.



മീനച്ചിലിന്റെ സംഭാവനകള്‍ പുറത്തറിയുന്നില്ല - ഡോ. എതിരന്‍ കതിരവന്‍.... 

പ്രൊഫ. എ.വി. ശങ്കരനാരായണന്റെ പുസ്തകം പ്രകാശനം ചെയ്തു.


രാമപുരത്ത് വാര്യരുടെയും മഹാകവി പാലായുടെയും കട്ടക്കയത്തിന്റെയും നാടായ മീനച്ചിലിന്റെ സാഹിത്യ സാംസ്‌കാരിക സംഭാവനകള്‍ പുറംനാടുകളിലേക്ക് അത്ര അറിയുന്നില്ലെന്ന് ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ.എതിരന്‍ കതിരവന്‍ പറഞ്ഞു. ധാരാളംസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്.എങ്കിലും റബ്ബറും രാഷ്ട്രീയവും മാത്രം വിളയുന്ന നാട് എന്നാണ് ധാരണയെന്നും അദ്ദേഹം തുടര്‍ന്നു.

മേവട സുഭാഷ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.




ലൈബ്രറി കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് ബാബു കെ.ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രൊഫ.എ വി.ശങ്കരനാരായണന്‍ രചിച്ച മീനച്ചില്‍ കര്‍ത്താക്കന്‍മാരും ക്ഷേത്രങ്ങളും എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം  ജോസ്‌മോന്‍ മുണ്ടക്കല്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി.

എടത്വ സെന്റ് അലോഷ്യസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രൊഫ ഇന്ദുലാല്‍  ജി, ആര്‍.റ്റി. മധുസൂദനന്‍, ജോസ് പി മറ്റം, മനോജ് ബി. നായര്‍, ഡാന്റ്റീസ് കൂനാനിക്കല്‍, രവി പുലിയന്നൂര്‍, മഞ്ജു ദിലീപ്, ജോസ് മംഗലശ്ശേരി, കെ. ശശിധരന്‍ കര്‍ത്താ, കെ രാജഗോപാല്‍, ടി.സി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

എ.വി. ശങ്കരനാരായണന്‍ രചിച്ച മീനച്ചില്‍ കര്‍ത്താ ക്കന്‍മാരും ക്ഷേത്രങ്ങളും എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടക്കല്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments