എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം കോളേജിന് 9 'എ' ഗ്രേഡുകൾ .


രാമപുരം  മാർ ആഗസ്തീനോസ് കോളേജ് വിദ്യാർത്ഥികൾ എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ  9  ഇനങ്ങളിൽ ഒരു ഒന്നാംസ്ഥാനവും രണ്ട് രണ്ടാംസ്ഥാനവും ഉൾപ്പടെ 9  എ  ഗ്രേഡുകൾ   കരസ്ഥമാക്കി. കൃഷ്ണവേണി (എം. എ. എച്ച് .ആർ. എം.) ഹിന്ദി കഥാരചനയിൽ  ഒന്നാം സ്ഥാനവും'എ'  ഗ്രെയ്‌ഡും, കാർട്ടൂണിങ്ങിലും, സ്പോട്  പെയ്ന്റിങിലും ശ്രാവൺ ചന്ദ്രൻ റ്റി ജെ (ബി കോം ) രണ്ടാം സ്ഥാനവും  'എ' ഗ്രേയ്‌ഡും,  , ഗീതു വി (ബി എസ് സി ബയോടെക്നോളജി ) കവിതാപാരായണം  'എ'  ഗ്രെയ്‌ഡും, പാർവതി കെ എസ് (ബി .സി .എ)  ഭാരതനാട്ട്യം , നാടോടി  നൃത്തം എന്നിവയിൽ   'എ'  ഗ്രെയ്‌ഡും,  നീരജ  ബി നായർ (ബി .സി .എ)  കുച്ചുപ്പുടി , മോഹിനിയാട്ടം  എന്നിവയിൽ    'എ'  ഗ്രെയ്‌ഡും കരസ്ഥമാക്കി. 

മൈമിൽ  ഗൗതം കൃഷ്ണ ആർ നായർ, വൈഷ്ണവ് എം. അബിൻ ജോസ്, അലൻ റെന്നി, ആഷിക്  സൈമൺ, ആദിത്യൻ  ശശി എന്നിവരടങ്ങിയ ടീം എ ഗ്രേഡ് കരസ്ഥമാക്കി.  വിജയികളെ കോളേജ് മാനേജർ റെവ. ഫാ ബെർഖുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ ജോയി ജേക്കബ് , പി ടി എ ഭാരവാഹികൾ, സ്റ്റാഫ് പ്രതിനിധികൾ തുടങ്ങിയവർ അഭിനന്ദിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments