കെഎസ്ആര്‍ടിസി ബസിന്റെ റാഡ് ഒടിഞ്ഞു : ഒഴിവായത് വന്‍ ദുരന്തം

 
കെഎസ്ആര്‍ടിസി ബസിന്റെ റാഡ് ഒടിഞ്ഞു. ശനിയാഴ്ച രാവിലെ കുമളിയില്‍ നിന്നും പുറപ്പെട്ട കുമളി-തൊടുപുഴ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിന്റെ റാഡാണ് ഒടിഞ്ഞത്. 9 ഓടെ മൂലമറ്റത്ത് എത്തേണ്ട ബസ് , ഇടാട് അന്ത്യം പാറക്ക് സമീപമെത്തിയപ്പോഴാണ് റാഡ് ഒടിഞ്ഞത്. 50 ഓളം യാത്രക്കാരുമായി വന്ന ബസിന്റെ റാഡ് ഒടിഞ്ഞുവെങ്കിലും വന്‍ ദുരന്തം ഒഴിവായി.
 മൂലമറ്റത്ത് നിന്നും പകരം റാഡ് കൊണ്ടുവന്ന് മാറ്റി ഇട്ടുവെങ്കിലും അതും ഒടിഞ്ഞു. ഇതോടെ മൂലമറ്റം-വാഗമണ്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. ബസിലുണ്ടായിരുന്ന 50 ഓളം വരുന്ന യാത്രക്കാരെ മൂലമറ്റത്ത് നിന്നും മറ്റൊരു ബസ് വരുത്തി അതില്‍ കയറ്റി വിടുകയായിരുന്നു. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34






Post a Comment

0 Comments