മദ്യപിച്ച് സ്വകാര്യബസ് ഓടിച്ച മൂന്ന് ഡ്രൈവർമാരെ ഇന്ന് രാവിലെ പാലാ ട്രാഫിക് എസ് ഐ ബി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടി.
പാലാ ഡിവൈ. എസ് പി.കെ. സദൻ്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് പാലാ -കൂത്താട്ടുകുളം റൂട്ടിലോടുന്ന അലോൺസ്, അടിമാലി റൂട്ടിലോടുന്ന നക്ഷത്ര, പാലാ-തൊടുപുഴ റൂട്ടിലോടുന്ന കൂടത്തിൽ മോട്ടോഴ്സ് എന്നീ ബസ്സുകളിലെ ഡ്രൈവർമാരെ അറസ്റ്റ് ചെയ്തത്.
ബസ്സും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments