യുവാവ് തോട്ടില്‍ മരിച്ച നിലയില്‍, ഷോക്കേറ്റതെന്ന് പ്രാഥമിക നിഗമനം



യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ ഷോക്കേറ്റാണ് മരണമെന്ന് കരുതുന്നതായി പാലാ പൊലീസ് പറഞ്ഞു. 
 
നെച്ചിപ്പുഴൂര്‍ വെള്ളക്കല്ല് വട്ടമറ്റത്തില്‍ റോയി ജോര്‍ജ്ജ് (45) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 5 മണിയോടെ പാലാ ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. 
 
തോട്ടില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്ത് ഇലക്ട്രിക് വയര്‍ ചുറ്റിയ കമ്പും കറന്റ് ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനുള്ള ക്രമീകരണങ്ങളുമൊക്കെ കാണപ്പെട്ടതായി പാലാ പൊലീസ് പറഞ്ഞു. 
 
കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. റോയി ജോര്‍ജ്ജിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് അന്ത്യാളം സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments