സുനില്‍ പാലാ
പിറ്റ് ഇറ്റ് ക്ലാംആര്‍ട്ട് ഇന്റര്‍നാഷണല്‍ ആര്‍ട്ട് ക്യാമ്പില്‍ മലയാളി ചിത്രകാരന് തിളക്കം. ഫ്രാന്‍സിലെ വിലിസി വില്ല കുബാലി പ്രവിശ്യയില്‍ നടന്ന അന്താരാഷ്ട്ര ആര്‍ട്ട് ക്യാമ്പിലാണ് മലയാളിയായ ആര്‍.കെ. ചന്ദ്രബാബുവിന് സെലക്ഷന്‍ കിട്ടിയത്.
പിറ്റ് ഇറ്റ് ക്ലാംആര്‍ട്ട് ഇന്റര്‍നാഷണല്‍ ആര്‍ട്ട് ക്യാമ്പില്‍ മലയാളി ചിത്രകാരന് തിളക്കം. ഫ്രാന്‍സിലെ വിലിസി വില്ല കുബാലി പ്രവിശ്യയില്‍ നടന്ന അന്താരാഷ്ട്ര ആര്‍ട്ട് ക്യാമ്പിലാണ് മലയാളിയായ ആര്‍.കെ. ചന്ദ്രബാബുവിന് സെലക്ഷന്‍ കിട്ടിയത്.
ഇന്ത്യയില്‍ നിന്ന് സെലക്ഷന്‍ കിട്ടുന്ന ആദ്യത്തെ മലയാളി ചിത്രകലാകാരനാണ് ചന്ദ്രബാബു. കോട്ടയം നെച്ചിപ്പുഴൂര്‍ സ്വദേശിയാണ്. നെതര്‍ലാന്റ്, ജര്‍മ്മിനി, സ്വിസ്സര്‍ലാന്റ്, ഇറ്റലി, ബല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരാണ് ഇതില്‍ പങ്കെടുത്ത മറ്റുള്ളവര്‍. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി വിവിധ മീഡിയങ്ങളിലായി തുടര്‍ന്നു വരുന്ന പറക്കുന്ന ജീവിതത്തിലെ കറുത്ത കല്ലുകള്‍ എന്ന പരമ്പരയിലെ പത്ത് ചിത്രങ്ങളാണ് ക്യാമ്പ് സെലക്ഷന് പരിഗണിക്കപ്പെട്ടത്.
പാരീസിലെ പ്രധാനപ്പെട്ട കലാ സാംസ്‌കാരിക സംഘടനയുമായി ബന്ധപ്പെട്ട് പ്രമുഖരുമായി സംവദിക്കാനും സ്വന്തം വര്‍ക്കുകള്‍ ചെയ്യാനുമുള്ള അവസരമാണ് ക്ലാം ആര്‍ട്ട് ക്യാമ്പ് വഴി ഇദ്ദേഹത്തിന് ലഭിച്ചത്. ക്ലാംആര്‍ട്ട് എന്ന ഫ്രാന്‍സിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയയാണ് ഇന്റര്‍നാഷണല്‍ ആര്‍ട്ടിസ്റ്റ് റസിഡന്‍സി ക്യാമ്പ് ഒരുക്കിയത്. തുടര്‍ന്ന് വാന്‍ഗോഗ് മ്യൂസിയം, ആര്‍ട്ട് ഗ്യാലറി സന്ദര്‍ശനം യൂറോപ്പിലെ രാജ്യങ്ങളും സന്ദര്‍ശിക്കാനും, റോമില്‍ മൈക്കലാഞ്ചലോയുടെ ശില്പങ്ങളും ചിത്രങ്ങളും നേരില്‍ കണ്ട് ചര്‍ച്ച ചെയ്യാനും ചന്ദ്ര ബാബുവിന് അവസരം ലഭിച്ചു.
തൃശ്ശൂര്‍ ഗവണ്‍മെന്റ് ഫൈന്‍ ആര്‍ട്സ് കോളേജില്‍ നിന്ന് ചിത്രകലയില്‍ ബിരുദം നേടിയ ചന്ദ്രബാബു പത്രമാധ്യമങ്ങളിലും ജോലി ചെയ്തിട്ടുണ്ട് 26 വര്‍ഷമായി കലാ അധ്യാപകനാണ്. ശില്പകലയിലും, ഫോട്ടോഗ്രാഫിയിലും പ്രാക്ടീസ് ചെയ്യുന്നു. മാതൃകാ അധ്യാപകപുരസ്‌കാരവും, അശാന്തം പുരസ്‌കാരം, മൈക്കലാഞ്ചലോ പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികളും നേടിയിട്ടുണ്ട്.
രണ്ട് പുസ്തങ്ങളും മൂന്ന് ലഘു സിനിമകളും ചെയ്തിട്ടുണ്ട് കുട്ടികള്‍ക്കായി സൗജന്യ ചിത്രകലാക്യാമ്പുകളും നടത്തിവരുന്നു. എറണാകുളം തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ ചിത്രകലാ അധ്യാപകനാണിപ്പോള്‍.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments