സംസ്ഥാന ഫാർമസി കൗൺസിലിലേയ്ക്ക് മാർച്ച് നടത്തി -കെ പി പി എ



സംസ്ഥാന ഫാർമസി കൗൺസിലിലേയ്ക്ക് മാർച്ച് നടത്തി 
 -കെ പി പി എ 

സംസ്ഥാന ഫാർമസി കൗൺസിലിലേയ്ക്ക് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) നേതൃത്വത്തിൽ  മാർച്ചും,ധർണ്ണയും നടത്തി, കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡണ്ട് കെ.വി. പങ്കജക്ഷൻ അദ്ധ്യക്ഷനായി

ഫാർമസി കൗൺസിലിൻ്റെ ഫാർമസിസ്റ്റ് വിരുദ്ധ നിലപാടിനും, കെടുകാര്യസ്ഥതയ്കും, അഴിമതിക്കെതിരെയുമാണ് മാർച്ച് സംഘടിപ്പിച്ചത്.


സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഫാർമസിസ്റ്റുകൾ ജോലിയിൽ വരാതെ അവരുടെ സർട്ടിഫിക്കറ്റ് മെഡിക്കൽ ഷോപ്പുകളിൽ പ്രദർശിപ്പിച്ചു കച്ചവടം നടത്തുന്ന രീതി വ്യാപകമാവുകയാണ്, ഇത് മൂലം ഷെഡ്യൂൾ എച്ച് വൺ വിഭാഗത്തിൽ വരുന്ന മരുന്നുകൾ അടക്കം ആശാസ്ത്രീയമായി കൈകാര്യംചെയ്യുന്നതും ലഹരിമരുന്നുകൾ ഉൾപ്പെടെ നിയമ വിരുദ്ധമായി ദുരുപയോഗം ചെയ്യുന്നതും സാധാരണയായി മാറുന്നു. കൃത്യമായി ജോലിയിൽ വരാതിരിക്കുകയും  'തൂക്ക് ഫാർമസിസ്റ്റായി ' ആയി  പ്രവർത്തിക്കുകയും ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ ഫാർമസി കൗൺസിൽ ഇൻസ്‌പെക്ടർമാർ വേണം.സംസ്ഥാനത്ത് ഫാർമസി കൗൺസിൽ ഇൻസ്പെക്ടർമാർ ഇല്ലാതെ ആയിട്ട് 2 വർഷത്തിന് മുകളിലായി മുഴുവൻ ജില്ലകളിലും ഫാർമസി കൗൺസിൽ  ഇൻസ്പെക്ടർമാരെ നിയമിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുക,


ഫാർമസിസ്റ്റുകൾക്ക് ലഭിക്കേണ്ടുന്ന തുടർ വിദ്യാഭ്യാസ പരിപാടി വിവേചന രഹിതമായി നടത്തുക, കൗൺസിലിൽ നിന്നും ഫാർമസിസ്റ്റുകൾക്ക് ലഭിക്കേണ്ടുന്ന സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക, സോഫ്റ്റ് വെയറിൻ്റെ അപാകതകൾ അടിയന്തിരമായി പരിഹരിക്കുക, നൈപുണ്യ വികസന ക്ലാസിൻ്റെ മറവിൽ ഉയർന്ന് വന്നിട്ടുള്ള സാമ്പത്തിക ക്രമക്കേടുകളെ പറ്റി സമഗ്രമായ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് മാർച്ച് സംഘടിപ്പിച്ചത്

എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, എസ് ടി യു സംസ്ഥാന ട്രഷറർ മഹീൻ അബൂബക്കർ
കെപിപിഎ ജനറൽ സെക്രട്ടറി ടി.സുഹൈബ്, ടി.പി. രാജീവൻ, കെ.പി. സണ്ണി, ഗലീലിയോ ജോർജ്ജ്, ദിലീപ് കുമാർ.ടി.ആർ, എ. ജാസ്മിമോൾ, ജയൻ കോറോത്ത്, കെ.ലീന, സുഭാഷ് നാവായത്ത് പി.പി.അനിൽകുമാർ,
ടി. സജിത് കുമാർ എന്നിവർ സംസാരിച്ചു.

ജനറൽ ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചിന്ന്
നവജി.ടി.വി,അജിത് കെ. ജയദേവ് ,പി.നുഫൈൽ,
പ്രഭാകരൻ, എൻ. സിനീഷ്,എന്നിവർ നേതൃത്വം നൽകി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments