പ്രൊഫ. ഡോ.സിസ്റ്റർ മിനിമോൾ മാത്യു F. C. C അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ.


പ്രൊഫ. ഡോ.സിസ്റ്റർ മിനിമോൾ മാത്യു F. C. C അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ.

അൽഫോൻസാ കോളേജിന്റെ പുതിയ പ്രിൻസിപ്പലായി പ്രൊഫ. ഡോ.സിസ്റ്റർ മിനിമോൾ മാത്യു F. C. C ചുമതലയേറ്റു.2008 ല്‍ മലയാള വിഭാഗത്തിൽ അധ്യാപികയായും കഴിഞ്ഞ നാല് വർഷമായി വൈസ് പ്രിൻസിപ്പലായും സേവനമനുഷ്ഠിക്കുകയായിരുന്നു.എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് ഫോക് ലോറിൽ ഡോക്ടറേറ്റ് നേടി. റിസേർച്ചുഗൈഡും മലയാള വിഭാഗം മേധാവിയുമായ സിസ്റ്റർ ഫ്രാൻസിസ്ക്കൻ ക്ലാരസഭ ഭരണങ്ങാനം  അൽഫോൻസാ ജ്യോതി പ്രോവിൻസ് അംഗമാണ്. 

പൂവരണി മുതുപ്ലാക്കൽ കുടുംബാംഗമാണ്.ദേശീയ അന്തർദേശീയ ജേർണലുകളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മിസ് മഞ്ജു ജോസ്  പുതിയ വൈസ് പ്രിൻസിപ്പലായി ചുമതലയേറ്റു. സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവിയായ മഞ്ജു ജോസ് അന്തീനാട് ആനക്കല്ലുങ്കൽ കുടുംബാംഗമാണ് . അസിസ്റ്റന്റ് ബർസാറായി ഫാ. ഡോ. ജോബിൻ സെബാസ്റ്റ്യൻ ചുമതലയേറ്റു. ഫാ. ജോബിൻ സ്ലീവാപുരം  വടക്കേ തകിടിയേൽ കുടുംബാംഗമാണ്. ഡോ.സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള വൈസ് പ്രിൻസിപ്പലായും റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ ബർസാറുമായി സേവനമനുഷ്ഠിച്ചു വരുന്നു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments