ലൈഫ് മിഷൻ അവാർഡിൻ്റെ തിളക്കത്തിൽ മീനച്ചിൽ ഗ്രാമപഞ്ചായത്ത്


ലൈഫ് മിഷൻ അവാർഡിൻ്റെ തിളക്കത്തിൽ മീനച്ചിൽ ഗ്രാമപഞ്ചായത്ത്

  കോട്ടയം ജില്ലയിലെ ലൈഫ് ഭവന പദ്ധതി നിർവ്വഹണത്തിൽ ഒന്നാം സ്ഥാനം കൈവരിച്ച പഞ്ചായത്തായി മീനച്ചിൽ ഗ്രാമപഞ്ചായത്ത്. ലൈഫ് മിഷൻ്റെ ഭവന നിർമ്മാണ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരമാണ് മീനച്ചിൽ ഗ്രാമപഞ്ചായത്തിന് ലഭിച്ചത്. പഞ്ചായത്തിലെ ഭവനരഹിതരായ 162 കുടുംബങ്ങൾക്കാണ് ലൈഫ് ഭവന പദ്ധതിയിലൂടെ സ്വന്തമായി വീടുകൾ ലഭിച്ചിട്ടുള്ളത്.


 ഇതോടെ സംസ്ഥാനത്തെ തന്നെ ലൈഫ് ലിസ്റ്റിൽ (ഭവന രഹിതർ) ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ആളുകൾക്കും വീട് നൽകിയ പഞ്ചായത്താണ് മീനച്ചിൽ. കോട്ടയത്ത് നടന്ന ലൈഫ് ഗുണഭോക്തൃ സംഗമത്തിൽ വെച്ച് വിജയികൾക്കുള്ള പുരസ്കാരം  എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കലിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോജൻ തൊടുക  മെമ്പർമാരായ സാജോ പൂവത്താനി, നളിനി ശ്രീധരൻ, ലിസമ്മ ഷാജൻ, ജയശ്രീ സന്തോഷ്, ബിന്ദു ശശികുമാർ, ലൈഫ് നിർവ്വഹണോദ്യോഗസ്ഥരായ സതീഷ് കുമാർ, സുഷ ഹരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments