പാലായ്ക്ക് പുതുമകളുമായി 'പാലം-2025' കലാസംഗമം നടത്തുമെന്ന് ക്യൂറേറ്റര്‍ ഡോ. അഭീഷ് ശശിധരന് അറിയിച്ചു.
തിയേറ്റര്‍ ഹട്ടിന്റെ നേതൃത്വത്തില്‍ പാലാ മുനിസിപ്പല്‍ ആര്‍മി, മുനിസിപ്പല്‍ കള്‍ച്ചറല്‍ ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന 'പാലം-2025' കലാസംഗമമാണ് നടത്തുന്നത്.
വീഡിയോ ഇവിടെ കാണാം👇👇👇👇
മെയ് 5 മുതല്‍ 12 വരെ പാലാ മുനിസിപ്പല്‍ ലൈബ്രറി ഹാളിലാണ് കലാസംഗമം നടത്തുക. രാവിലെ 8 മുതല്‍ കുട്ടികള്‍ക്കായി പൈതൃക നടത്തങ്ങള്‍, മീനച്ചില്‍ നദീയാത്ര, കൂത്തരങ്ങ്, നാടക ശില്പശാല എന്നിവ നടക്കും. വൈകിട്ട് 3 മുതല്‍ മുതിര്‍ന്നവര്‍ക്കായി കഥയരങ്ങ്, സാംസ്കാരിക കൂടിയിരിപ്പുകള്‍, സംഗീത സന്ധ്യകള്‍, നാടകങ്ങള്‍, നാടോടി അവതരണങ്ങള്‍ എന്നിവ നടക്കും.
വിവിധ ദിവസങ്ങളിലായി ദയാബായി, ഡോ. സിറിയക് തോമസ്, ജിജോയി പി.ആര്., ഡോ. വിനില്‍ പോള്‍, ഗിരിജ രാമാനുജം, ഗീത രംഗപ്രഭാത്, ആതിര ആര്., സുഗതന് പുറങ്ങ്, ബാബു കുരുവിള, ടാനിയ കെ. ലീല, പ്രീതി ജേക്കബ്, കുമാരദാസ് റ്റി.എന്‍., ഭവാസ് അമീര്‍ ഹംസ, ഡോ. പി.ബി. സനീഷ്, സലിം രാഗമാലിക, ഉഷ കെ.ബി., ഷിബി ബാലകൃഷ്ണന്, രാഗേഷ് ഗോപാല്‍, എം.ആര്. വേണുകുമാര്‍, ഡോ. അഭീഷ് ശശിധരന്, എസ്.എസ്. ലക്ഷ്മി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
അഭിനയം, ലളിതകലകള്‍, സാഹിത്യം, വാസ്തുവിദ്യ പരിശീലനം, സംഗീതം, എഴുത്ത്, കളിമണ്‍ ശില്പ നിര്‍മ്മാണം, പ്രകൃതി സംരക്ഷണം, ചരിത്ര പഠനം തുടങ്ങിയവയുടെ സംഗമമാണ് പാലം-2025.
അഭിനയം, ലളിതകലകള്‍, സാഹിത്യം, വാസ്തുവിദ്യ പരിശീലനം, സംഗീതം, എഴുത്ത്, കളിമണ്‍ ശില്പ നിര്‍മ്മാണം, പ്രകൃതി സംരക്ഷണം, ചരിത്ര പഠനം തുടങ്ങിയവയുടെ സംഗമമാണ് പാലം-2025.
അന്തരിച്ച അധ്യാപകന് എം.എസ്. ശശിധരന്, ചിത്രകാരനായിരുന്ന പ്രഭ പാലാ, നാടകപ്രവര്‍ത്തകന്‍ ഓണംതുരുത്ത് രാജശേഖരന് എന്നിവരുടെ സ്മരണാര്‍ത്ഥമാണ് പാലം-2025 അരങ്ങേറുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9676145161, 9447456564 ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments