രാജ്യത്തിന്റെ ചരക്കുഗതാഗതത്തിന്റെ കവാടമായി മാറും.... വൻതോതിൽ തൊഴിലവസരങ്ങൾ .... വികസന പ്രതീക്ഷയോടെ .. വിഴിഞ്ഞം തുറമുഖം സമർപ്പണം വെള്ളിയാഴ്ച

 

വിഴിഞ്ഞം തുറമുഖം വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിന് സമർപ്പിക്കുന്നതോടെ കേരളത്തിന് വികസന പ്രതീക്ഷയേറും. 

വിഴിഞ്ഞം തുറമുഖത്തിൻ്റെ തന്ത്രപ്രധാന സ്ഥാനം കാരണം ഇവിടെ അടുപ്പിക്കാൻ കപ്പലുകൾ എത്തുമെങ്കിലും കേരളത്തിൻ്റെ വികസനം വേണമെങ്കിൽ തുറമുഖത്ത് അനുബന്ധമായി വ്യവസായങ്ങൾ വരണം. കൊല്ലം വരെ നീളുന്ന വ്യവസായ കോറിഡോർ സംസ്ഥാനം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തുടർ നടപടികൾ മെല്ലപ്പൊക്കാണ്. നിക്ഷേപകരെ ആകർഷിക്കാൻ നടപടികൾ കുറവാണ്. തിരുവനന്തപുരത്ത് വികസന കോൺക്ലേവ് നടത്തിയെങ്കിലും കാര്യമായ. നിക്ഷേപങ്ങൾ എത്തിയിട്ടില്ല. പ്രധാനമന്ത്രി കമ്മീഷന് ചെയ്യുന്നതോടെ തുറമുഖത്തിൻ്റെ അടുത്തഘട്ട വികസനത്തിനും തുടക്കമാവും. 


രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളെന്ന് നേരത്തേ നിശ്ചയിച്ചിരുന്ന പ്രവൃത്തികൾ ഒറ്റഘട്ടമായി 10,000കോടി ചെലവിൽ 2028 ഡിസംബറിനകം അദാനി പൂർത്തിയാക്കും. ഇതോടെ തുറമുഖശേഷി 45ലക്ഷം കണ്ടെയ്നറുകളായി ഉയരും. 600, 620മീറ്റർ നീളത്തിൽ രണ്ട് മൾട്ടിപർപ്പസ് ബർത്തുകൾ പൂർത്തിയാവുന്നതോടെ കൂടുതൽ കപ്പലുകൾ അടുപ്പിച്ച് ചരക്കിറക്കാനാവും. കണ്ടെയ്നറുകളിൽ അല്ലാതെയെത്തിക്കുന്ന കാർഗോയും ഇവിടെയിറക്കാം. 250മീറ്ററിലെ ലിക്വിഡ് കാർഗോ ബർത്തിൽ കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ബങ്കറിംഗ് സൗകര്യങ്ങളുണ്ടാവും. സർക്കാരിന്റെ നികുതിവരുമാനം കൂട്ടുന്നതാണിത്. നിലവിൽ തുറമുഖത്ത് കൂറ്റൻ കപ്പലുകളിൽ എത്തുന്ന കാർഗോ ബെർത്തിൽ ഇറക്കി വച്ച്. ചെറിയ കപ്പലുകളിൽ മറ്റ് രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും കൊണ്ട് പോവുകയാണ്. ഒരു കപ്പൽ എത്തുമ്പോൾ ഒരു കോടി രൂപയോളം തുറമുഖത്തിന് വരുമാനം കിട്ടും. 


ജിഎസ്ടി വരുമാനം കേന്ദ്ര സർക്കാരിനും കേരളത്തിനും കിട്ടും. ഇത് വരെ 270ലേറെ കപ്പലുകൾ എത്തി. ആറ് കപ്പലുകളാണ് വിഴിഞ്ഞത്ത് നങ്കൂരമിടാൻ പുറംകടലിൽ കാത്തുകിടക്കുന്നത്. ബർത്ത് അപര്യാപ്തമായതിനാലാണിത്. അടുത്ത ഘട്ട വികസനത്തിൻ്റെ ഭാഗമായി പുതിയ ബർത്തുകൾ വരുന്നതോടെ ചരക്കുനീക്കം വേഗത്തിലാവും. തുറമുഖത്തെ കാത്തിരിപ്പ് സമയം കുറയുന്നത് കൂടുതൽ കപ്പലുകളെ ആകർഷിക്കും. മൾട്ടിപർപ്പസ് ബർത്തുകളിൽ അരി, കൽക്കരി, യന്ത്രഭാഗങ്ങൾ അടക്കം എന്തും ഇറക്കാം. ഇറക്കുമതി സുഗമമാവുന്നതോടെ വിലക്കയറ്റമുണ്ടായാൽ വിപണിയിൽ ഫലപ്രദമായി ഇടപെടാൻ സർക്കാരിനാവും. തോട്ടണ്ടിയടക്കം ഇറക്കുമതി കൂട്ടുന്നത് വ്യവസായങ്ങൾക്കും ഗുണകരമാവും. ക്രൂഡ്ഓയിലോ ഇന്ധനങ്ങളോ എൽ.എൻ.ജിയോ വിഴിഞ്ഞത്ത് ഇറക്കാം. അതിന് കൂറ്റൻ എണ്ണക്കപ്പലുകൾ തുറമുഖത്ത് അടുപ്പിക്കേണ്ടതില്ല. ആഴക്കടലിൽ നങ്കൂരമിട്ട് പൈപ്പ്‌ലൈൻ വഴിയാണ് ഇന്ധനം തുറമുഖത്തെ ടാങ്ക്‌ഫാമുകളിൽ നിറയ്ക്കുക. അടുത്തഘട്ടത്തിൽ വിഴിഞ്ഞത്ത് ടാങ്ക്ഫാമുകൾ നിർമ്മിക്കുന്നുണ്ട്. തുറമുഖശേഷി 45ലക്ഷമാവുന്നതോടെ, തൊഴിലവസരങ്ങൾ വൻതോതിലാവും. രാജ്യത്തിന്റെ ചരക്കുഗതാഗതത്തിന്റെ കവാടമായി വിഴിഞ്ഞം മാറും. ഇതിനായി കയറ്റുമതി-ഇറക്കുമതി സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം. ചൈനയിൽ നിന്നടക്കം അസംസ്കൃതവസ്തുക്കളെത്തിച്ച് ഉത്പാദനത്തിനും അസംബ്ലിംഗിനും അതിലൂടെ കയറ്റുമതിക്കുമാവും.


 ഉത്പാദനശാലകളും ചെറുകിടവ്യവസായ യൂണിറ്റുകളും വരുന്നതോടെ തൊഴിലുംകൂടും. വിദേശത്തേക്ക് ജോലിതേടി പോവുന്നതിനുപകരം നാട്ടിൽ മികച്ചശമ്പളമുള്ള തൊഴിലിന് അവസരമൊരുങ്ങും. ‌ കൂടുതൽ കപ്പലുകളെത്തുന്നതോടെ ബിസിനസ്, തൊഴിൽ, സേവന അവസരങ്ങളും കൂടും. കപ്പലുകളിൽ കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും നൽകുന്നതുപോലും കോടിക്കണക്കിന് രൂപയുടെ ബിസിനസാണ്. വെയർഹൗസ് കോംപ്ലക്സുകൾ, കണ്ടെയ്നർ ഫ്രൈറ്റ്സ്റ്റേഷനുകൾ, കോൾഡ്-കൂൾചെയ്നുകൾ, കണ്ടെയ്നർ റിപ്പയറിംഗ് യാർഡുകൾ, കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ, ഇന്ധനംനിറയ്ക്കാൻ ബങ്കറിംഗ്, ലോജിസ്റ്റിക്സ് എന്നിങ്ങനെ വിവിധതരം ബിസിനസുകൾ വരും. ക്രൂയിസ് കപ്പലുകളും വിഴിഞ്ഞത്ത് വരും പുലിമുട്ട് 900മീറ്റർ കൂടി നീട്ടുന്നതോടെ, ക്രൂയിസ് കപ്പലുകൾക്കുമെത്താൻ സൗകര്യമൊരുങ്ങും. മൂവായിരം സഞ്ചാരികൾ ഒരുമിച്ചെത്തി നഗരത്തിൽ ഷോപ്പിംഗ്-വിനോദ-സേവനങ്ങൾ ഉപയോഗിക്കുന്നതിലൂടെ പണമൊഴുകു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ടൂറിസംകേന്ദ്രങ്ങൾക്കും ഇത് മെച്ചമായിരിക്കും.  ഗൾഫിൽനിന്ന് യാത്രാക്കപ്പൽ, ക്രൂയിസ് സർവീസുകൾ ആരംഭിക്കാനുമാവും. എന്നാൽ തുറമുഖത്ത് കസ്റ്റംസ്, ഇമിഗ്രേഷനടക്കം സൗകര്യമൊരുക്കണം. ഇതിന് നടപടി ആയിട്ടില്ല. നിലവിൽ കൊച്ചിയിൽ ക്രൂയിസ് കപ്പലുകൾ എത്തുന്നുണ്ട് 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments