കാണാതായ മൂന്ന് വിദ്യാർത്ഥിനികളെ കണ്ടെത്തി




പാലക്കാട്   ഷൊർണൂരിൽ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ മൂന്ന് പേരെ കണ്ടെത്തി.കൂനത്തറ സ്വദേശിനികളായ മൂന്നുപേരെയാണ് കോയമ്പത്തൂരിൽ നിന്നും കണ്ടെത്തിയത്. 16 വയസ് പ്രായമുള്ള പെൺകുട്ടികളെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്.രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടികൾ വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കാണാതായതായി മനസ്സിലായത്. 


ബന്ധുക്കൾ ഷോർണൂർ പൊലീസ് സ്റ്റേഷനിലും ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് ഇവരെ പോലീസ് കണ്ടെത്തിയത്.SSLC പരീക്ഷയിൽ മാർക്ക് കുറയുമെന്ന ഭയത്തിലാണ് ഒളിച്ചോടിയതെന്നാണ് കുട്ടികൾ പറയുന്നത്.


മൂന്ന് കുട്ടികളും സുരക്ഷിതരെന്ന് പൊലീസ് അറിയിച്ചു. ചെറുതുരുത്തി പൊലീസാണ് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും കുട്ടികളെ കണ്ടെത്തിയത്. ഇവരുമായി കേരളത്തിലേക്ക് തിരിച്ചെന്നും പൊലീസ് അറിയിച്ചു. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments