കൃഷി മഹത്വം വിളിച്ചോതി അഗ്രിഫെസ്റ്റ് കാർഷിക മേളക്ക് തുടക്കമായി.



കൃഷി മഹത്വം വിളിച്ചോതി അഗ്രിഫെസ്റ്റ് കാർഷിക മേളക്ക് തുടക്കമായി. 

കാർഷിക രംഗത്ത് പുത്തനുണർവ് ലക്ഷ്യം വെച്ച് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലാ അഗ്രിമ കാർഷിക നഴ്സറിയുടെ സഹകരണത്തോടെ കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയുടെ പാരിഷ് ഹാളിൽ വെച്ച് സംഘടിപ്പിച്ച കാഞ്ഞിരമറ്റം അഗ്രി ഫെസ്റ്റ് നാടൻ - വിദേശഫല വൃക്ഷ തൈകൾ , പച്ചക്കറി തൈകൾ, ടിഷ്യൂ കൾച്ചർ ഹൈബ്രീഡ് വാഴ തൈകൾ തുടങ്ങിയവയാൽ ശ്രദ്ധേയമായി. കാർഷിക മഹത്വം വിളിച്ചോതിയ   അഗ്രി ഫെസ്റ്റിൻ്റെ ഉദ്ഘാടനം വികാരിയും ഫെഡറേഷൻ രക്ഷാധികാരിയുമായ ഫാ. ജോസഫ് മണ്ണനാൽ നിർവ്വഹിച്ചു.


 സഹവികാരിയും ഡയറക്ടറുമായ ഫാ. ജോസഫ് മഠത്തിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.ഡബ്ലിയു.എസ്. രൂപതാ ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്തുക്കുട്ടി ഞായർകുളം, സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോജി ആലയ്ക്കൽ, ഫെഡറേഷൻ ഭാരവാഹികളായ ഡാൻ്റീസ് കൂനാനിക്കൽ, ജയ്മോൻ പുത്തൻപുരയ്ക്കൽ,  റീജിയൺ കോർഡിനേറ്റർ സിബി കണിയാംപടി എന്നിവർ പ്രസംഗിച്ചു.


 മാർക്കറ്റിങ്ങ് ഓഫീസർ സാജു വടക്കൻ, കാപ്കോയുടെയും ഫെഡറേഷൻ്റെയും ഭാരവാഹികളായ സണ്ണി കളരിക്കൽ, ടോം ജേക്കബ് ആലയ്ക്കൽ, ജോർജുകുട്ടി കുന്നപ്പള്ളി, തോമസ് കൈപ്പൻപ്ലാക്കൽ, ജോസഫ് തോമസ്, ടോമി മുടന്തിയാനി, 
സെബാസ്റ്റ്യൻ ആരുശ്ശേരിൽ, ബെന്നി വേങ്ങത്താനം, ജോസ് മാത്യു, ബെന്നി തോലാനിക്കൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു. വിവിധയിനം തെങ്ങിൻ തൈകൾ, മാവിൻ തൈകൾ, പ്ലാവിൻ തൈകൾ , ടിഷ്യൂകൾച്ചർ വാഴ വിത്തുകൾ, മറയൂർ ചന്ദനതൈകൾ, പച്ചക്കറി തൈകൾ, ചെടിച്ചട്ടികൾ എന്നിവ കാർഷിക മേളയിൽ ലഭ്യമാണ്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments