പാലാ ചെത്തിമറ്റത്തു ദേവദാസൻ ചെട്ടിക്കടവ് റോഡിൽ മാലിന്യം തള്ളിയതായി പരാതി.
സമീപവാസികളായ റെസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെ ഉള്ള സമീപവാസികൾ പരിശോധിച്ചപ്പോൾ പാലാ ടൗണിൽ പാലാ ഈരാറ്റുപേട്ട റൂട്ടിൽ ഒരു ടീ ഷോപ്പിലെ മാലിന്യങ്ങൾ ആണെന്ന് കണ്ടെത്തിയതായി പറയപ്പെടുന്നു.നാട്ടുകാർ സമീപവാസികൾ പാലാ മുനിസിപ്പാലിറ്റി അധികാരികളെ മാലിന്യം തള്ളിയതായി അറിയിച്ചിട്ടുണ്ട്.
അതിൽ പ്രകാരം തുടർനടപടികൾ എടുക്കണമെന്നും ഇത്തരം നടപടികൾ മേലിൽ ആവർത്തിക്കാതിരിക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്നും സമീപവാസികൾ മുനിസിപ്പൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് അധികാരികളോട് ആവശ്യപ്പെട്ടു. ഇനിയും ഇത്തരം മാലിന്യങ്ങൾ ഇവിടെ നിക്ഷേപിച്ചാൽ തുടർ സമരങ്ങളുമായി മുന്നോട്ടു കടന്നു വരുമെന്ന് സമീപവാസികൾ അധികാരികളെ അറിയിച്ചിട്ടുണ്ട്.
0 Comments