പെരിന്തൽമണ്ണക്കടുത്ത് മണ്ണാർ മലയിൽ വീണ്ടും പുലി ഇറങ്ങി...റോഡ് ക്രോസ് ചെയ്ത് പുലി വരുന്നത് നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു




  പെരിന്തൽമണ്ണക്കടുത്ത് മണ്ണാർ മലയിൽ വീണ്ടും പുലി ഇറങ്ങി. റോഡ് ക്രോസ് ചെയ്ത് പുലി വരുന്നത് നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു. ഒരു മാസം മുമ്പും പുലിയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിരുന്നു. അന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടിക്കാനായില്ല. കുറച്ചു ദിവസം കഴിഞ്ഞതോടെ കൂട് കൊണ്ടുപോവുകയും ചെയ്‌തു.  


പുലിയെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് പഞ്ചായത്ത് അംഗം ഹൈദർ തോരപ്പ ആവശ്യപ്പെട്ടു. പലതവണ കണ്ടെങ്കിലും അത് പുലിയല്ലെന്ന് വനം വകുപ്പ് പറഞ്ഞപ്പോഴാണ് നാട്ടുകാർ സ്വന്തം ചെലവിൽ ക്യാമറ സ്ഥാപിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പുലി എത്തിയത്. പുലിയെ വീണ്ടും കണ്ടതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments