വെള്ളികുളത്തിന് പൊൻതിളക്കം സമ്മാനിച്ച് ബി. എ . ഇക്കണോമിക്സിന് മൂന്നാം റാങ്ക് -എയ്ഞ്ചൽ സി.എസ്. ചൂണ്ടിയാനിപ്പുറത്തിന് .
എം.ജി യൂണിവേഴ്സിറ്റിയുടെ 2025-ലെ ബി എ ഇക്കണോമിക്സ് പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കികൊണ്ട് വെള്ളികുളത്തിന് പൊൻതിളക്കം സമ്മാനിച്ച എയ്ഞ്ചൽ. സി. എസ്. ചൂണ്ടിയാനിപ്പുറത്തിൻ്റെ ഉയർന്ന വിജയം നാടിന് അഭിമാനമായി. നിസ്സാര പോയിൻറ് വ്യത്യാസത്തിലാണ് ഒന്നാം റാങ്ക് നഷ്ടമായത്.പാലാ അൽഫോൻസാ കോളേജിലാണ് ഡിഗ്രി പഠനം പൂർത്തിയാക്കിയത്. വെള്ളികുളം ഇടവക ചൂണ്ടിയാനിപ്പുറത്ത് ഷാജി ജോസഫിന്റെയും ദീപാ ഷാജിയുടെയും മൂന്നു മക്കളിൽ ഏറ്റവും ഇളയ മകളാണ് എയ്ഞ്ചൽ.സാധാരണ കർഷക കുടുംബത്തിലെ അംഗമായ എയ്ഞ്ചൽ കിഴക്കൻ മലയോര മേഖലയായ വെള്ളികുളത്തുനിന്ന് കിലോമീറ്ററുകൾ യാത്ര ചെയ്താണ് പാലാ അൽഫോൻസാ കോളേജിൽ ഡിഗ്രി പഠനം നടത്തിയത് .
തീക്കോയി സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു സയൻസ് വിഭാഗത്തിൽ 2022-ൽ 97.5 ശതമാനം മാർക്കോടെ ഫുൾ എ പ്ലസ് കരസ്ഥമാക്കികൊണ്ട് അഭിമാന വിജയം നേടിയിരുന്നു.വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ 2020-ൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയാണ് എസ്.എസ്.എൽ.സി വിജയം സ്വന്തമാക്കിയത്.ഉയർന്ന വിജയം കരസ്ഥമാക്കുമ്പോഴും എല്ലാം നേട്ടത്തിന്റെയും പിന്നിൽ അടിയുറച്ച ദൈവവിശ്വാസവും പ്രാർത്ഥനയും കഠിനാധ്വാനവുമാണെന്ന് എയ്ഞ്ചൽ ഉറച്ചു വിശ്വസിക്കുന്നു.ഇടവകയിലും സ്കൂളിലും സജീവ സാന്നിധ്യമായിരുന്ന എയ്ഞ്ചൽ വെള്ളികുളം ഇടവകയിലെ എസ് .എം . വൈ.എംമ്മിന്റെ ബി യൂണിറ്റ് പ്രസിഡൻ്റായി പ്രവർത്തിച്ചിരുന്നു. ഇടവകയിലെ ക്വയർ സംഘത്തിലെ നല്ലൊരു ഗായികയാണ് എയ്ഞ്ചൽ.സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡിലും ഹയർ സെക്കൻഡറിയിൽ എൻ.എസ്.എസ്. വോളണ്ടിയറായും പ്രവർത്തിച്ചിരുന്നു.എയ്ഞ്ചലിന് രണ്ട് സഹോദരിമാരാണുള്ളത്.
മൂത്ത സഹോദരി ഐറിൻ ഓസ്ട്രിയായിൽ നേഴ്സായി ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടുമാസം മാത്രമേ ആയിട്ടുള്ളൂ. രണ്ടാമത്തെ സഹോദരി അഞ്ജലി മാർസ്ലീവാ ഹോസ്പിറ്റലിൽ ഈ വർഷം നേഴ്സിങ് പഠനം പൂർത്തിയാക്കി.മൂവരും പഠനത്തിൽ സമർത്ഥരും ഫുൾ എ പ്ലസ് കരസ്ഥമാക്കിയവരുമാണ്.പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എയ്ഞ്ചലിനെ വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം, മദർ സുപ്പീരിയർ സിസ്റ്റർ മെറ്റി ജോസ് സി.എം.സി ., ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ പുത്തൻപുരക്കൽ ,ജോമോൻ കടപ്ലാക്കൽ, അലൻ ജേക്കബ് കണിയാംകണ്ടത്തിൽ,
റിയാ തെരേസ് ജോർജ് മാന്നാത്ത് ,പാരീഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ അഭിനന്ദിച്ചു.
0 Comments