വഴിയാത്രക്കാരന്‍ കാറിടിച്ച് മരണമടഞ്ഞു ....12-ാം മൈലിൽ വച്ചായിരിന്നു അപകടം.. അപകടത്തിന്റെ വീഡിയോ ദൃശ്യം വാർത്തയോടൊപ്പം


പാലാ 12-ാം മൈലിൽ  റോഡു മുറിച്ചു കടക്കുന്നതിനിടെ വഴിയാത്രക്കാരന്‍ കാറിടിച്ച് മരണമടഞ്ഞു. 

പാലാ വെള്ളിയേപ്പള്ളി കൊട്ടാരത്തില്‍ ജോര്‍ജ് വര്‍ക്കി (56) ആണ് മരിച്ചത്. 12-ാം മൈലിലുള്ള ധാന്യങ്ങള്‍ പൊടിച്ചു നല്‍കുന്ന മില്ലിലെ ജീവനക്കാരനാണ് ജോര്‍ജ് വര്‍ക്കി.   രാവിലെ 8:45 ഓടെ ആയിരുന്നു അപകടം.  മില്ലിലേക്ക് പോകുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ പൊന്‍കുന്നം ഭാഗത്തുനിന്നും വന്ന കാര്‍  ഇടിച്ചു തെറിപ്പിയ്ക്കുകയായിരുന്നു. 

വീഡിയോ ദൃശ്യം ഇവിടെ കാണാം  👇👇👇


ഉടന്‍ തന്നെ പാലാ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാലാ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. 













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments