ജൂൺ 14 ലോക രക്തദായക ദിനം... ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും നാളെ കൊഴുവനാലിൽ



ജൂൺ 14 ലോക രക്തദായക ദിനം... ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും നാളെ കൊഴുവനാലിൽ

  ജില്ലാ ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും കൊഴുവനാൽ എസ് എം വൈ എംൻ്റെയും നേതൃത്വത്തിൽ ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും നാളെ കൊഴുവനാലിൽ നടക്കുന്നു.
കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഫൊറോന പള്ളി സൺഡേ സ്കൂൾ ഹാളിൽ രാവിലെ 10 മണിക്ക്  ഫൊറോനാ വികാരി വെരി. റവ.ഫാ. ജോസ് നെല്ലിക്കത്തെരുവിൽ അദ്ധ്യക്ഷത വഹിക്കുന്നതും ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോർജ് ദിനാചരണം ഉദ്ഘാടനം ചെയ്യുന്നതുമാണ്. 


ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ മുഖ്യ പ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽകൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നൽകും. എസ് എം വൈ എം ഫൊറോനാ ഡയറക്ടർ ഫാ. ജെയിംസ് ആണ്ടാശ്ശേരി രക്തം ദാനം ചെയ്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 


ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസി ജോസഫ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മെർളി ജെയിംസ്, പി സി ജോസഫ്, എസ് എം വൈ എം ആനിമേറ്റർ ആൽബിൻ ജോസഫ്, പ്രസിഡൻ്റ് ജോമൽ ജോജി , സെക്രട്ടറി ജിൽസ് ജോബി എസ് എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക് ഇൻചാർജ് സിസ്റ്റർ അനിലിറ്റ് എസ് എച്ച് എന്നിവർ ആശംസകൾ അർപ്പിക്കുന്നതുമാണ്.


ക്യാമ്പ് നയിക്കുന്നത് ലയൺസ് - എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്ക് കോട്ടയം ആണ്. മെഗാ രക്തദാന ക്യാമ്പ് രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടര വരെയാണെന്നും ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്യാൻ താല്പര്യമുള്ളവർ 9447043388, 9061240972 എന്നീ നമ്പരുകളിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്നും പാലാ ബ്ലഡ് ഫോറം ജനറൽകൺവീനർ ഷിബു തെക്കേമറ്റം അറിയിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments