നാലമ്പല ദർശന തീർത്ഥാടനം മാണി സി കാപ്പൻ എം എൽ എയുടെ അധ്യക്ഷതയിൽ 26ന് രാമപുരത്ത് യോഗം
ജൂലൈ പതിനേഴാം തീയതി (കർക്കിടക മാസം ഒന്നിന് )ആരംഭിച് ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന നാലമ്പല ദർശനത്തോടനുബന്ധിച്ച് ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങളും ക്രമീകരണങ്ങളും വിലയിരുത്തുന്നതിനും നിർവഹണ ക്രമീകരണം ഉറപ്പാക്കുന്നതിനും വേണ്ടി ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഒരു യോഗം വിളിച്ച് ചേർക്കുന്നതിന് പാല ആർ ഡി ഒ യിക്ക് മാണിസി കാപ്പൻ എംഎൽഎ നിർദ്ദേശം നൽകി .
ജൂൺ 26 തീയതി വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് രാമപുരം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ യോഗം വിളിച്ചുചേർക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത് തീർത്ഥാടനകാലത്ത് മുൻ വർഷങ്ങളിൽ ഉണ്ടായിട്ടുള്ള വലിയ തിരക്ക് കണക്കിലെടുത്താണ് ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് യോഗം വിളിച്ച് ചേർക്കുന്നത്
ഭക്തജനങ്ങൾക്ക് യാതൊരുവിധ അസൗകര്യങ്ങളും ഉണ്ടാകാത്ത രീതിയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയാണ് ലക്ഷ്യം രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പഞ്ചായത്ത് മെമ്പർമാർ മറ്റ് ജനപ്രതിനിധികൾ സെക്രട്ടറി അസിസ്റ്റന്റ് എൻജിനീയർ വൈദ്യുതി ഗതാഗതം ജല അതോറിറ്റി ജലജീവൻ മിഷൻ ഉദ്യോഗസ്ഥർ പൊതുമരാമത്ത് റവന്യൂ ആരോഗ്യം സിവിൽ സപ്ലൈസ് ഫുഡ് സേഫ്റ്റി വകുപ്പ് ഉദ്യോഗസ്ഥർ പോലീസ് ഫയർഫോഴ്സ് എക്സൈസ് ഉദ്യോഗസ്ഥർ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ
മർച്ചന്റ് അസോസിയേഷൻ പ്രതിനിധികൾ രാമപുരം ശ്രീ രാമസ്വാമി ക്ഷേത്രം കൂടപ്പുലം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്രം അമനകര ശ്രീഭരത സ്വാമി ക്ഷേത്രം മേതിരി ശ്രീ ശത്രുഘന സ്വാമി ക്ഷേത്രം ഭാരവാഹികൾ തുടങ്ങിയവരെ അവലോകന യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട് ദൃശ്യ ശ്രവ്യ അച്ചടി ഓൺലൈൻ മാധ്യമ പ്രവർത്തകർ പങ്കെടുത്ത് നാലമ്പല ദർശന സൗകര്യങ്ങൾക്കാവശ്യമായ പ്രചാരണം നൽകാൻ സഹായിക്കണമെന്നും എംഎൽഎ അറിയിച്ചു
0 Comments