പാലാ പുലിയന്നൂർ ഗായത്രി സെൻട്രൽ സ്കൂൾ മെറിറ്റ് ഡേ 28ന് ഉച്ചകഴിഞ്ഞ് 2.30ന്
കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ഈ വർഷം സിബിഎസ്ഇ 10 പ്ലസ് ടു വിജയികൾക്ക് സ്കൂളിൻ്റെ ആദരവും സ്മരണിക വിതരണവും അദ്ദേഹം നിർവ്വഹിക്കും. ചാണ്ടി ഉമ്മൻ എംഎൽഎ അദ്ധ്യക്ഷനാകും.
മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി.മീനാഭവൻ, വാർഡ് പ്രതിനിധി എൻ.കെ. ശശികുമാർ, പ്രിൻസിപ്പൽ കാർത്തിക എസ്,ബിജെപി ജില്ല പ്രസിഡന്റ് ലിജിൻലാൽ,പി.ടി.എ.പ്രസിഡൻ്റ് മനോജ് പി, സ്കൂൾ സമിതി ഖജാൻജി കെ.എൻ. വാസുദേവൻ, മാനേജർ അഞ്ജലി ഗണേഷ്കുമാർ,
എന്നിവർ പങ്കെടുക്കും.
0 Comments