നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്തിൻ്റെ ആദ്യ പ്രതികരണം, ഇത് നിലമ്പൂരിലെ ജനങ്ങളുടെ വിജയമെന്നും കേരളത്തിലെ എൽഡിഎഫ് ഭരണത്തിനെതിരെയുള്ള വിജയമാണെന്നും ഷൗക്കത്ത്. ‘ഡീലിമിറ്റേഷന് ശേഷം ചോക്കാടും കാളികാവും ചാലിയാർ പഞ്ചായത്തും ഈ നിയോജക മണ്ഡലത്തിൽ നിന്ന് നഷ്ടപ്പെട്ടതിന് ശേഷം യുഡിഎഫിലെ ശക്തികേന്ദ്രങ്ങളായ ഈ മൂന്ന് പഞ്ചായത്തുകളും നഷ്ടപ്പെട്ടതിനി ശേഷം എന്റെ പിതാവിന് 2011 ൽ ലഭിച്ച ഭൂരിപക്ഷം 6000ത്തിനടുത്ത് വോട്ട് മാത്രമാണ്.
അതിന് ശേഷം രണ്ട് തവണയും യുഡിഎഫിന് നഷ്ടപ്പെട്ട സീറ്റാണിത്. ആ സീറ്റ് ഞങ്ങൾ പ്രതീക്ഷിച്ച ഒരു ഭൂരിപക്ഷത്തിൽ, പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിക്കുകയാണ്. ഈ വിജയം കേരളത്തിലെ ജനങ്ങളുടെ വിജയമാണ്. നിലമ്പൂരിൽ കഴിഞ്ഞ ഒൻപത് വർഷമായി അവഗണനയേറ്റ ജനങ്ങളുടെ വിജയമാണ്.
ഇത് പിണറായി വിജയൻ സർക്കാരിനെതിരെയുള്ള കേരളത്തിലെ മുഴുവൻ ആളുകളുടെയും ജനരോഷം നിലമ്പൂരുകാർ ഏറ്റെടുത്തതാണ്. മാത്രമല്ല, 9 വർഷം നിലമ്പൂരേറ്റ അവഗണനക്കെതിരെയുള്ള കൃത്യമായ പ്രതിഷേധവും പ്രതികരണവും കൂടിയാണിത്.
എന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച മുഴുവൻ ആളുകൾക്കും ഇതിന് നേതൃത്വം നൽകിയ യുഡിഎഫ് നേതാക്കൾക്കും താഴേത്തട്ടിലുളള പ്രവർത്തകർക്കും എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയാണ്.’ ആര്യാടൻ ഷൗക്കത്തിന്റെ പ്രതികരണമിങ്ങനെ.
0 Comments