ഹരിത കേരളം മിഷന്റെ ഏകോപനത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെയും മറ്റ് ഇതര വകുപ്പുകളുടെയും പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഒരു തൈ നടാം ക്യാമ്പയിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടത്തുന്ന
'ചങ്ങാതിക്കൊരു മരം' എന്ന പദ്ധതിക്ക് ഗവ. എൽ. പി. സ്കൂൾ പാലാ സൗത്ത് തുടക്കം കുറിച്ചു.
ഇന്ന് (25. 06. 2025) 10-ന് പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം പാലാ എസ് . ഐ. രാജേഷ് കെ നിർവഹിച്ചു. കുട്ടികൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറുന്ന ഈ പരിപാടി വിജയപ്രദമാക്കിയ കുട്ടികളെ അദ്ദേഹം അഭിനന്ദിച്ചു.
സ്കൂൾ പിടിഎ പ്രസിഡന്റ് രൺദീപ് ജി., ഹെഡ്മിസ്ട്രെസ്സ് ബിന്ദു ജി., അധ്യാപികമാരായ റ്റാനിയ തോമസ്, മിന്റു മാത്യു, ശ്രീന കെ.നായർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി
0 Comments